കേളകം: കൊട്ടിയൂർ പാൽച്ചുരത്ത് ജനവാസകേന്ദ്രത്തിൽ വീണ്ടും പുലിയുടെ കാൽപാടുകൾ കണ്ടെത്തി. ഇതേത്തുടർന്ന് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. ഒരാഴ്ചക്കിടെ പാൽച്ചുരം പുതിയങ്ങാടി മേഖലയിൽ നിരവധി തവണ പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ രാത്രികാല പരിശോധനയും കാമറയും ഒരുക്കിയെങ്കിലും വന്യമൃഗം ഏതെന്ന് കണ്ടെത്താൻ സാധിച്ചില്ല.
എന്നാൽ, വ്യാഴാഴ്ച രാവിലെ പാൽച്ചുരം പള്ളിക്കു സമീപം താമസിക്കുന്ന ഉറുമ്പിൽ തങ്കച്ചെൻറ കൃഷിയിടത്തിൽ വീണ്ടും കാൽപാടുകൾ കണ്ടതോടെ ജനം ഭയപ്പാടിലായി. സംഭവസ്ഥലം കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ബീറ്റ് ഓഫിസർമാരായ ഷിനു, ഷൈജു, വാച്ചർ ബിനോയ് എന്നിവർ സന്ദർശിച്ചു. പുലിയുടെ കാൽപാടുകൾ തന്നെയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.