ആറളം കാർഷിക കർമസേനയുടെ കരനെൽ കൃഷി വിളവെടുപ്പ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഇത്​ കരനെൽ കൃഷി വിജയഗാഥ

കേ​ള​കം: ആ​റ​ളം കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ ക​ര​നെ​ൽ കൃ​ഷി വി​ള​വെ​ടു​പ്പ് സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പു​തി​യ​ങ്ങാ​ടി​യി​ൽ കൃ​ഷി ചെ​യ്ത നാ​ല് ഏ​ക്ക​ർ സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പാ​ണ് കൊ​യ്ത്തു​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന​ത്. 30 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കാ​ർ​ഷി​ക ക​ർ​മ​സേ​ന ക​ര​നെ​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്.

വൈ​ശാ​ഖ് ഇ​നം നെ​ൽ​വി​ത്ത് ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. നെ​ൽ​കൃ​ഷി​യോ​ടൊ​പ്പം ചെ​ണ്ടു​മ​ല്ലി, പ​ച്ച​ക്ക​റി കൃ​ഷി എ​ന്നി​വ​യും ന​ട​ത്തി​യി​രു​ന്നു. ശാ​സ്ത്രീ​യ കൃ​ഷി മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ചാ​ണ് കൃ​ഷി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ര​തി കൈ​ലാ​സാ​ണ് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്. ക​ര​നെ​ൽ കൃ​ഷി കൊ​യ്ത്ത് ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ എ​ള്ളു​കൃ​ഷി ചെ​യ്യു​ന്ന​തി​നും ത​രി​ശ്ശാ​യി കി​ട​ക്കു​ന്ന പാ​ട​ങ്ങ​ളി​ൽ ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​തി​നും ക​ർ​മ​സേ​ന തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഈ​വ​ർ​ഷം ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ 300 ഏ​ക്ക​ർ സ്ഥ​ല​ത്ത് ക​ര​നെ​ൽ​കൃ​ഷി ചെ​യ്ത​തി​ൽ ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും നി​ല​മൊ​രു​ക്കി​യ​ത് കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.കൃ​ഷി അ​സി. സി.​കെ. സു​മേ​ഷ് കോ​ഒാ​ഡി​നേ​റ്റ​റാ​യും ടോ​മി കു​ട​ക​ശ്ശേ​രി ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ർ​മ​സേ​ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന​ത്.

ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷി​ജി ന​ടു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​വേ​ലാ​യു​ധ​ൻ, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ര​മേ​ഷ് ബാ​ബു, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി. ​ല​ത, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ റൈ​ഹാ​ന​ത്ത് സു​ബി, ജോ​ഷി പാ​ല​മ​റ്റം, വാ​ർ​ഡ് പ്ര​തി​നി​ധി​ക​ളാ​യ ഷാ​ൻ​റി പ​ഴ​യ​തോ​ട്ട​ത്തി​ൽ, അ​ര​വി​ന്ദ​ൻ അ​ക്കാ​നി​ശ്ശേ​രി, കൃ​ഷി ഓ​ഫി​സ​ർ എ​സ്.​എ​സ്. സു​ബ​ജി​ത്, സി.​കെ. സു​മേ​ഷ്, ടോ​മി കു​ട​ക​ശ്ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.