കണിച്ചാർ: കുണ്ടില്ലാചാപ്പ പാലത്തിന്റെ അപകടാവസ്ഥ മറ്റൊരു ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയില്‍ പൂളക്കുറ്റി നിവാസികള്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലിലാണ് പാലത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ബലക്ഷയമുണ്ടാവുകയും ചെയ്തത്. പൂളക്കുറ്റിയെ തുടിയാട് വഴി കൊളക്കാട് ആയിട്ടും മലയാംപടി വഴി എലപ്പീടിക ആയിട്ടും മാടശ്ശേരി വഴി 28ാം മൈല്‍ ആയിട്ടും ബന്ധിപ്പിക്കുന്നതാണ് പാലം. നിലവില്‍ പാലത്തിന്റെ പാര്ശഭിത്തികള് ഇടിഞ്ഞ നിലയിലാണ്. പാലത്തിലെ സംരക്ഷണ ഭിത്തിയും തകര്‍ന്നുകിടക്കുകയാണ്. പാലത്തിന്റെ കമ്പികള്‍ പുറത്ത് വന്നിട്ടുണ്ട്.
കുട്ടികളുമായി സ്കൂള്‍ ബസുകള്‍ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വീതി കുറഞ്ഞതും കേടുപാടുകളുമുളള പാലത്തിലൂടെ ഭീതിയോടെയാണ് പ്രദേശവാസികള്‍ മഴക്കാലം ആരംഭിച്ചതോടെ യാത്ര ചെയ്യുന്നത്. ദിനേന നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പാലം നാളിതുവരെയായിട്ടും ബലപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.