pallur 98787675

മഞ്ഞ ലൈറ്റ് മാത്രം തെളിഞ്ഞു നിൽക്കുന്ന ഈസ്റ്റ് പള്ളൂർ സിഗ്നൽ കവല

മാഹി ബൈപാസ്: ഈസ്റ്റ് പള്ളൂർ സിഗ്നൽ പ്രവർത്തിക്കാതായി

മാഹി: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ കവലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനം നിലച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മുതലാണ് മഞ്ഞ ലൈറ്റ് മാത്രം തെളിയുന്നത്. 45 മീറ്റർ വീതിയിലുള്ള പാതയിൽ തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടില്ല. മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലേക്ക് പോകുന്ന ബൈപാസ് ക്രോസ് ചെയ്താണ് താഴെ ചൊക്ലിയിൽ നിന്ന് മാഹിപ്പാലത്തേക്കുള്ള വാഹനങ്ങൾ പോകുന്നത്.

വെള്ളിയാഴ്ച രാവിലെ കെൽട്രോണിൽ നിന്നുള്ള എഞ്ചിനീയർമാരെത്തി സിഗ്നൽ സമയം കൂട്ടിവെച്ചിരുന്നു. പള്ളൂർ പൊലിസ് എത്തി ബുദ്ധിമുട്ടിയാണ് നിലവിൽ ഗതാഗതം നിയന്ത്രിക്കുന്നത്.

Tags:    
News Summary - Mahe bypass signal light error

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.