മാഹി: തലശ്ശേരി -മാഹി ബൈപാസ് പാതയിൽ മാഹി റെയിൽവേ മേൽപ്പാലത്തിന് സമീപം വടകര ഭാഗത്തേക്കുള്ള പാത താൽക്കാലികമായി അടച്ചു. ദേശീയപാതയുമായി ചേരുന്നയിടത്ത് റോഡിൽ റീ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പകരം വാഹനങ്ങൾ സർവിസ് റോഡ് വഴിയാണ് പ്രവൃത്തി തീരുന്നത് വരെ പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു.
ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ബൈപാസ് പാതയും ദേശീയപാതയും ചേരുന്നിടത്തുള്ള സ്ലോപ് കുറക്കുന്നതിനായി പഴയ ടാറിങ് ഇളക്കി മാറ്റലാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാഴ്ചയോളം നീളുന്ന പ്രവൃത്തി പൂർത്തിയാവുന്നതോടെ ബൈപാസിൽ നിന്ന് ദേശീയപാതയിൽ വാഹനം പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്ന കുലുക്കം ഇല്ലാതാവുമെന്നാണ് കരുതുന്നത്. മേൽപ്പാലം കഴിഞ്ഞ് ഇടത് ഭാഗത്തുള്ള സർവിസ് റോഡുവഴിയാണ് വാഹനങ്ങൾ മുന്നോട്ടു പോകേണ്ടത്. ടോൾ നൽകി ബൈപാസ് ഉപയോഗിക്കുന്ന വലിയ വാഹനങ്ങൾക്ക് ഇത് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നതായി ഡ്രൈവർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.