മാഹി: മാഹിയിലെ മാധ്യമ പ്രവർത്തകൻ വി.ജി. ആന്റണി റോമി സി.പി.ഐയിൽ ചേർന്നു. സ്വീകരണ യോഗത്തിൽ എൻ. ഉണ്ണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.പി.ഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ റോമിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം കെ. ഷിനോദ്; കെ.കെ പ്രദീപൻ, ആന്റണി റോമി എന്നിവർ സംസാരിച്ചു. ടി.എം. രാജൻ സ്വാഗതവും എൻ. സിഗേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.