തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ

പാ​നൂ​ർ: കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത കൂ​ടി​യ​താ​യും 2025 മാ​ർ​ച്ച് 30ന​കം പ്ര​വൃ​ത്തി​ക​ളെ​ല്ലാം പൂ​ർ​ത്തി​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു.

കോ​ട്ട​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 3987 ഗ്രാ​മീ​ണ വീ​ടു​ക​ളി​ൽ 3070 വീ​ടു​ക​ൾ​ക്ക് നേ​ര​ത്തെ ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. 9036 വീ​ടു​ക​ളു​ള്ള കു​ന്നോ​ത്ത് പ​റ​മ്പി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 7046 വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ടാ​ങ്ക് നി​ർ​മാ​ണ​വും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ലും ന​ട​ന്നു​വ​രി​ക​യാ​ണ്. മൊ​കേ​രി​യി​ൽ 4361 വീ​ടു​ക​ളി​ലും പാ​ട്യ​ത്ത് 3729 വീ​ടു​ക​ളി​ലും ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി.

കു​ന്നോ​ത്ത് പ​റ​മ്പ്, തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ മു​ഖേ​ന മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി 2025 മാ​ർ​ച്ച് 30ന​കം പൂ​ർ​ത്തീക​രി​ക്കും. കു​ന്നോ​ത്ത്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ കൈ​വേ​ലി​ക്ക​ലി​ൽ സ്ഥാ​പി​ക്കു​ന്ന 19 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ടാ​ങ്കി​ന്റെ അ​ടി​ത്ത​റ നി​ർ​മാ​ണ പ്ര​വൃ​ത്തി​യും പാ​നൂ​ർ, കൈ​വേ​ലി​ക്ക​ൽ, നി​ള്ള​ങ്ങ​ൽ, ജാ​തി​ക്കൂ​ട്ടം, ഭാ​ഗ​ങ്ങ​ളി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലെ പൈ​പ്പ് ലൈ​ൻ പ്ര​വൃ​ത്തി​യും ആ​രം​ഭി​ച്ചു.

ഇ​തി​ന​കം കു​ന്നോ​ത്ത് പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ 118 കി.​മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചു. തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 6643 വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി ക​ല്ലി​ക്ക​ണ്ടി എ​ൻ.​എ.​എം. കോ​ള​ജി​ന് സ​മീ​പ​ത്ത് നി​ർ​മി​ക്കു​ന്ന ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് വ​രി​ക​യാ​ണ്. ഈ ​പ​ഞ്ചാ​യ​ത്തി​ൽ 150 കി.​മീ​റ്റ​ർ പൈ​പ്പ് ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ചും ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

കു​ന്നോ​ത്ത് പ​റ​മ്പി​ലെ 75.82 രൂ​പ അ​ട​ങ്ക​ലി​ലു​ള്ള പ്ര​വൃ​ത്തി ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കാ​ശ്മീ​രി​ലാ​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യും തൃ​പ്പ​ങ്ങോ​ട്ടൂ​രി​ലെ 62.87 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി കെ. ​വി​നോ​ദ​നു​മാ​ണ് ക​രാ​റെ​റ്റെ​ടു​ത്ത​ത്. എ​ട​ക്കാ​ന​ത്തു​ള്ള കി​ണ​റി​ൽ​നി​ന്ന് വെ​ള്ളം മു​ത്ത​പ്പ​ൻ​ഗി​രി​യി​ലെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ​ത്തി​ച്ച് ഇ​വി​ടേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

പാ​ട്യം പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ഞ്ചേ​രി മേ​ഖ​ല​യി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ടാ​ങ്ക് വ​ലി​യ വെ​ളി​ച്ച​ത്ത് നി​ർ​മാ​ണ​വും പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി 0.98 ഏ​ക്ക​ർ ഭൂ​മി​യും 2.26 ഏ​ക്ക​ർ സ്വ​കാ​ര്യ ഭൂ​മി​യും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള കൂ​ത്തു​പ​റ​മ്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ക​രി​യാ​ട് പ്ര​ഭാ​വ​തി​കു​ന്നി​ലും ക​ന​ക​മ​ല​യി​ലും ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​യാ​യി​ട്ടു​ണ്ട്. ക​രാ​ർ ഉ​ട​മ്പ​ടി വെ​ച്ച​യു​ട​ൻ പ്ര​വൃ​ത്തി​യാ​രം​ഭി​ക്കും. ന​ഗ​ര​സ​ഭ​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് അ​മൃ​ത് പ​ദ്ധ​തി​ക്കും അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. കു​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ൽ അ​മൃ​ത് പ​ദ്ധ​തി​യി​ൽ 3020 വീ​ടു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും 2100 വീ​ടു​ക​ളി​ൽ ഇ​തി​ന​കം കു​ടി​വെ​ള്ള​മെ​ത്തി​യി​ട്ടു​ണ്ട്. പൈ​പ്പ് ലൈ​ൻ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കി ര​ണ്ടു മാ​സ​ത്തി​ന​കം മു​ഴു​വ​ൻ പേ​ർ​ക്കും വെ​ള്ള​മെ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യം.

Tags:    
News Summary - Jaljeevan Mission Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.