ഹൈകോടതി വടിയെടുത്തു, ബോർഡുകൾ നീക്കാൻ നെട്ടോട്ടം

പാ​നൂ​ർ: ഹൈ​കോ​ട​തി ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ലെ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​ക​ളും നീ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​ത്തി​ൽ. ഇ​ത് നീ​ക്കി​യി​ല്ലെ​ങ്കി​ൽ ഓ​രോ​ന്നി​നും 5000 രൂ​പ വീ​തം അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്റെ സെ​ക്ര​ട്ട​റി​മാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം.

എ​ല്ലാ​യി​ട​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​ത​ല്ലാ​ത്ത ബോ​ർ​ഡു​ക​ൾ നീ​ക്കി തു​ട​ങ്ങി. എ​ന്നാ​ൽ പി.​ഡ​ബ്ല്യൂ.​ഡി​യു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​നു​മ​തി​യോ​ടെ പ​ണം ഈ​ടാ​ക്കി പ​ര​സ്യ ബോ​ർ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ൽ എ​ന്ത് നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്ന് വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ൽ അ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ എ​ടു​ത്തു മാ​റ്റാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​യി​ട്ടി​ല്ല. ഈ ​പ​ര​സ്യ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് കോ​ട​തി​യാ​ണെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ പ​റ​യു​ന്നു.

Tags:    
News Summary - The High Court took the stick and rushed to remove the boards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.