പാപ്പിനിശ്ശേരി: ചുങ്കത്തുനിന്ന് ദേശീയപാതയിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡ് പാടേ തകർന്നു. ചുങ്കം ചക്ക സൂപ്പിക്കടവ് എന്ന പേരിലറിയുന്ന പാപ്പിനിശ്ശേരി പഞ്ചായത്ത് റോഡാണിത്. റോഡ് മൂന്ന് വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത് മെച്ചപ്പെടുത്തിയതായിരുന്നു. നിർമാണത്തിലെ അപാകത കാരണമാണ് റോഡ് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ദേശീയപാത നിർമാതാക്കളുടെ ഭീമൻ ട്രക്കുകൾ, മറ്റ് വൻകിട ലോറികൾ, ചെറുവാഹനങ്ങൾ എന്നിവ ഇത്തരം ചെറുകിട റോഡിലൂടെ കടന്നുപോകാൻ അനുവദിക്കുന്നതുകൊണ്ടാണ് റോഡ് ഇത്രയും പെട്ടെന്ന് തകർന്നത്.വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ കുഴിയിൽനിന്ന് യാത്രക്കാരുടെ ദേഹത്തേക്ക് വലിയ മെറ്റലുകൾ തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും കുഴികൾ വലുതാവുകയാണ്. അടിയന്തരമായും റോഡ് അറ്റകുറ്റപ്പണി നടത്തി കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.