പാപ്പിനിശ്ശേരി: തുരുത്തിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. തുരുത്തിയിൽ പ്രവർത്തിക്കുന്ന വലിയ പട്ടം പ്ലൈവുഡ് ആൻഡ് ലാമിനേറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്.
തൊഴിലാളികൾ വൈകീട്ട് ജോലികഴിഞ്ഞ് പൂട്ടിയതായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് നിഗമനം. കോയൽ കോർ, കോർ വിനിയർ, യന്ത്രസാമഗ്രികൾ, മറ്റു ഉപകരണങ്ങൾ എന്നിവയെല്ലാം കത്തിച്ചാമ്പലായി. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കണ്ണൂരിൽനിന്ന് രണ്ടു യൂനിറ്റ് അഗ്നി ശമനസേനയെത്തിയാണ് തീയണച്ചത്. പാപ്പിനിശ്ശേരി സ്വദേശി കെ.എം. ഷാക്കുറുദ്ദീന്റെ 30 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന മരക്കമ്പനിയാണ് കത്തിച്ചാമ്പലായത്.
അഗ്നിശമന സേനാഗങ്ങളായ എം. രാജീവൻ, സി. വിനീഷ്, ഇ. ആലേഖ്, രാഗിൻ കുമാർ, വി.കെ. റസീഫ്, ടി.വി. റാഷിദ്, വനിത ഫയർ ഓഫിസർമാരായ കെ. അമിത, വി.വി. ശിൽപ എന്നിവർ ചേർന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.