പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ ടാങ്കർ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് ടാങ്കർ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്.
ഞായറാഴ്ച രാവിലെ ആറിനാണ് അപകടം. അപകടത്തെ തുടർന്ന് പാപ്പിനിശ്ശേരി-പഴയങ്ങാടി കെ.എസ്.ടി.പി റോഡ് വഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു.
കാലിന് പരിക്കേറ്റ ഡ്രൈവർ ചെന്നൈ സ്വദേശി ബാലകൃഷ്ണൻ (35) കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. മലപ്പുറത്ത് പാചകവാതകമെത്തിച്ച് മംഗളൂരുവിലേക്ക് മടങ്ങിയ ടാങ്കറും കാസർകോടുനിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഓടിക്കൂടിയ നാട്ടുകാരും പാതയിലൂടെ കടന്നുപോവുകയായിരുന്ന മറ്റു വാഹന ഡ്രൈവർമാരും ചേർന്നാണ് ടാങ്കർ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ട് പുറത്തെത്തിച്ചത്.
വളപട്ടണം ഖലാസികളും വളപട്ടണം പൊലീസും നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം പരിശ്രമിച്ചാണ് വാഹനങ്ങൾ പാലത്തിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും സ്കൂട്ടർ യാത്രികർ മേൽപാലത്തിലെ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.