പാപ്പിനിശ്ശേരി: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്തിലെ ബാപ്പിക്കാംതോട് നടത്തിയ പരിശോധനയിൽ ആരിഫ ക്വാർട്ടേഴ്സിന്റെ അടുക്കളയിൽനിന്നുള്ള മലിനജലം പൈപ്പ് വഴി കുയിന്റീൽ തോട്ടിലേക്ക് ഒഴുക്കിവിട്ടതിന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 10,000 രൂപയും ബാപ്പിക്കാംതോട് റോഡിന് സമീപം സ്വകാര്യ ഭൂമിയിലേക്ക് മാലിന്യം തള്ളിയതിനു എറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന പ്രൈഡ് ഇവന്റസ് എന്ന സ്ഥാപനത്തിന് 5,000 രൂപയും പിഴ ചുമത്തി.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സുമിൽ, വാർഡ് മെംബർ മുബ്സീന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.