പറശ്ശിനിക്കടവ്​ സ്​നേക്​ പാർക്​ ഇന്നു​ തുറക്കും; രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം

ക​ണ്ണൂ​ർ: ലോ​ക്​​ഡൗ​ണി​ലെ ഇ​ള​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​റ​ശ്ശി​നി​ക്ക​ട​വ്​ സ്​​നേ​ക്​ പാ​ർ​ക്കി​ൽ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം. കോ​വി​ഡ്​ ര​ണ്ടാം വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ 22 മു​ത​ൽ പാ​ർ​ക്ക്​ അ​ട​ച്ചി​ട്ടി​രു​ന്നു. ലോ​ക്​​ഡൗ​ൺ ഇ​ള​വി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​രെ അ​നു​വ​ദി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ്​​നേ​ക്​ പാ​ർ​ക്കും തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. രാ​വി​ലെ എ​ഴു മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴു​ വ​രെ​യാ​ണ്​ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യം.

പാ​ർ​ക്കി​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച്​ മാ​ത്ര​മേ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​ർ അ​റി​യി​ച്ചു. ​ര​ണ്ട്​ മാ​സ​ത്തി​ലേ​റെ​യാ​യി അ​ട​ച്ചി​ട്ട​തി​നാ​ൽ പൂ​ർ​ണ​മാ​യും അ​ണു​ന​ശീ​ക​ര​ണ, ശു​ചീ​ക​ര​ണ ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്​ ശേ​ഷ​മാ​ണ്​ പാ​ർ​ക്​ വീ​ണ്ടും തു​റ​ക്കു​ന്ന​ത്.

ഒ​രു മ​ണി​ക്കൂ​റി​ൽ 50 സ​ന്ദ​ർ​ക​രെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ മാ​ത്രം പാ​ർ​ക്കി​ൽ പ്ര​വേ​ശി​പ്പി​ക്കും. പ്രാ​യ​മു​ള്ള​വ​രെ​യും കു​ട്ടി​ക​ളെ​യും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

പാ​ർ​ക്കി​ൽ പു​തി​യ 'അ​തി​ഥി'​ക​ളാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലു​ള്ള പാ​മ്പ്, കു​ര​ങ്ങ്​ കു​ട്ടി​ക​ൾ എ​ന്നി​വ സ​ഞ്ചാ​രി​ക​ൾ​ക്ക്​ കാ​ഴ്​​ച​യു​ടെ വി​രു​ന്നൊ​രു​ക്കു​മെ​ന്നും പാ​ർ​ക്ക്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ ജി​ല്ല​യി​ൽ പ​റ​ശ്ശി​നി​ക്ക​ട​വ്​ സ്​​നേ​ക്​ പാ​ർ​ക്കി​ൽ മാ​ത്ര​മാ​ണ്​ സ​ന്ദ​ർ​ശ​ക​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ക​ണ്ണൂ​ർ കോ​ട്ട​യ​ട​ക്ക​മു​ള്ള മ​റ്റു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ, രോ​ഗ നി​ര​ക്കി​ൽ കു​റ​വി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ഞ്ചാ​രി​ക​​ളെ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Tags:    
News Summary - Parassinikkadavu Snake Park to open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.