പയ്യന്നൂർ: ജില്ലയിലെ മാതമംഗലം കുറ്റൂർ ജേബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാർഥികൾ പഠനയാത്രക്കുപോയ ബസ് ഗോവയിൽ കത്തിനശിച്ചു. ഓടിക്കൊണ്ടിരിക്കെയുണ്ടായ അപകടത്തിൽ ദുരന്തം വഴിമാറിയത് തലനാരിഴക്ക്.
കഴിഞ്ഞ ദിവസമാണ് 37 വിദ്യാർഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം രണ്ടുദിവസത്തെ പഠനയാത്രക്ക് കുറ്റൂരിൽനിന്നും പുറപ്പെട്ടത്.
യാത്രകഴിഞ്ഞ് മടങ്ങവേ ഓൾഡ് ഗോവക്കടുത്ത സാഖേലി എന്ന സ്ഥലത്തുവെച്ചാണ് തീപിടിത്തമുണ്ടായത്. ഇവർ സഞ്ചരിച്ച കെ.എൽ 40 പി 3727 നമ്പർ സ്വകാര്യ ടൂറിസ്റ്റ് ബസാണ് പൂർണമായും കത്തിയത്. ബസിന്റെ പിറകിൽ നിന്നാണ് തീയുണ്ടായതെന്ന് ബസിലുണ്ടായിരുന്ന പ്രിൻസിപ്പൽ 'മാധ്യമ'ത്തോടു പറഞ്ഞു.
തീ കണ്ടയുടൻ വിദ്യാർഥികളും അധ്യാപകരും ബസ് ജീവനക്കാരും ഇറങ്ങിയോടിയതിനാൽ ദുരന്തം വഴിമാറുകയായിരുന്നു. അപകടത്തിൽ വിദ്യാർഥികളുടെ ഏതാനും മൊബൈൽ ഫോണുകളും ലഗേജും നഷ്ടപ്പെട്ടു. ബസിന്റെ പിൻഭാഗത്തെ സ്പീക്കറിൽ ഷോട്ട് സർക്യൂട്ട് സംഭവിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. നഗരപാതയിലല്ലാത്തതും തീ പുറത്തേക്ക് പടരാതിരിക്കാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.