ഐ​സ​ക് പി​ലാ​ത്ത​റ​

വിടവാങ്ങിയത് കണ്ണൂരിലെ മാധ്യമരംഗത്തെ സൗമ്യസാന്നിധ്യം

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​രി​​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ സൗ​മ്യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ശ​നി​യാ​ഴ്ച വി​ട​വാ​ങ്ങി​യ ഐ​സ​ക് പി​ലാ​ത്ത​റ. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ന്നും ഒ​രു ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നെ​പ്പോ​ലെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​ബാ​റി​ലെ ല​ത്തീ​ന്‍ സ​ഭ​യു​ടെ ച​രി​ത്ര​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു ഐ​സ​ക് പി​ലാ​ത്ത​റ. മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍, നാ​ട​ക​ര​ച​യി​താ​വ്, ഗ്ര​ന്ഥ​ക​ര്‍ത്താ​വ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ, സാ​മു​ദാ​യി​ക പ്ര​വ​ര്‍ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ 41 വ​ര്‍ഷ​ത്തോ​ളം സ​ജീ​വ​മാ​യ ശേ​ഷ​മാ​യി​രു​ന്നു വി​ട വാ​ങ്ങ​ൽ.

1945 സെ​പ്​​റ്റം​ബ​ര്‍ 20ന് ​മാ​ടാ​യി​യി​ല്‍ ജ​നി​ച്ച ഐ​സ​ക്കി​ന് മാ​ടാ​യി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന​തു​മു​ത​ല്‍ ത​ന്നെ എ​ഴു​ത്തും വാ​യ​ന​യും ഇ​ഷ്​​ട​മാ​യി​രു​ന്നു. അ​ഴീ​ക്കോ​ട് ഹൈ​സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ തൊ​ട്ട​ടു​ത്ത വാ​യ​ന​ശാ​ല​യി​ലെ സ്ഥി​രം സ​ന്ദ​ര്‍ശ​ക​നാ​യി​രു​ന്നു. 'അ​ബ്ര​ഹാ​മി െൻ​റ ബ​ലി' എ​ന്ന ബൈ​ബി​ള്‍ ഏ​കാ​ങ്ക​നാ​ട​കം ര​ചി​ച്ചു​കൊ​ണ്ടാ​ണ് സാ​ഹി​ത്യ​ത്തി​ലേ​ക്കു​ള്ള രം​ഗ​പ്ര​വേ​ശ​നം.

നി​ര​വ​ധി ബൈ​ബി​ള്‍ നാ​ട​ക​ങ്ങ​ള്‍ പി​ന്നീ​ട് ര​ചി​ച്ചു. ഫാ​ദ​ര്‍ മ​ണി​പ്പാ​ട​വും അ​ധ്യാ​പ​ക​നാ​യ സി. ​ആ​ൻ​റ​ണി മാ​സ്​​റ്റ​റു​മാ​യി​രു​ന്നു സാ​ഹി​ത്യ ര​ച​ന​ക്ക് പ്ര​ചോ​ദ​നം. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ആ​കാ​ശ​വാ​ണി​യി​ല്‍ നി​ര​വ​ധി നാ​ട​ക​ങ്ങ​ള്‍ പ്ര​ക്ഷേ​പ​ണം ചെ​യ്തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ല്‍നി​ന്ന് ബി​രു​ദം നേ​ടി​യ​ശേ​ഷം കോ​ട്ട​യ​ത്ത് ഭാ​ഗ്യ​ജാ​ത മാ​സി​ക​യി​ലാ​യി​രു​ന്നു പ​ത്ര​പ്ര​വ​ര്‍ത്ത​ന​ത്തി​െൻറ തു​ട​ക്കം.

പി​ന്നീ​ട് പൗ​ര​ധ്വ​നി വാ​രി​ക​യി​ല്‍ സ​ബ് എ​ഡി​റ്റ​റാ​യി. അ​ക്കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ ദീ​പി​ക​യി​പ ശാ​സ്ത്ര​ലേ​ഖ​ന​ങ്ങ​ളും ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ ലേ​ഖ​ന​ങ്ങ​ളും എ​ഴു​തി​യി​രു​ന്നു. മം​ഗ​ളം വാ​രി​ക​യു​ടെ ആ​രം​ഭം മു​ത​ല്‍ അ​തി​െൻറ സ​ബ് എ​ഡി​റ്റ​റാ​യി പ്ര​വ​ര്‍ത്തി​ച്ചു. തു​ട​ര്‍ന്ന് സ​ത്യ​ദീ​പം, മ​ല​ബാ​ര്‍ മെ​യി​ല്‍, കേ​ര​ള ടൈം​സ് എ​ന്നി​വ​യി​ലും നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. മം​ഗ​ളം ദി​ന​പ​ത്രം തു​ട​ങ്ങി​യ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ല റി​പ്പോ​ര്‍ട്ട​റാ​യി. കോ​ഴി​ക്കോ​ട് എ​ഡി​ഷ​ന്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ബ്യൂ​റോ ചീ​ഫാ​യി.

മം​ഗ​ള​ത്തി​ല്‍ എ​ഴു​തി​യ പാ​ഴാ​യി​പ്പോ​കു​ന്ന പ​ഴ​ശ്ശി പ​ദ്ധ​തി, വി​ക​സ​നം തേ​ടു​ന്ന ക​ണ്ണൂ​ര്‍ എ​ന്നീ പ​ര​മ്പ​ര​ക​ള്‍ ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ക​ണ്ണൂ​ര്‍ രൂ​പ​ത​യു​ടെ മാ​സ് മീ​ഡി​യ ക​മീ​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​റാ​യും പ്ര​വ​ര്‍ത്തി​ച്ചു. മീ​ഡി​യ ക​മ്മ്യൂ​ണി​ക്കേ​ഷ​െൻറ മു​ഖ​പ​ത്ര​മാ​യ 'മീ​ഡി​യ​വോ​യ്‌​സി​െൻറ' എ​ഡി​റ്റ​റാ​യി​രു​ന്നു.

വി​ന്‍സെ​ന്‍ഷ്യ​ന്‍ മാ​സി​ക​യു​ടെ സ​ബ് എ​ഡി​റ്റ​റാ​യും സി.​എ​സ്.​ടി ബ്ര​ദേ​ഴ്‌​സ് അ​ങ്ക​മാ​ലി​യി​ല്‍ മാ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച 'പു​ഷ്പ​സ​ന്ദേ​ശം' ബു​ള്ള​റ്റി​െൻറ എ​ഡി​റ്റ​റാ​യും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. സു​വ​നീ​റു​ക​ള്‍, ജൂ​ബി​ലി പ​തി​പ്പു​ക​ള്‍ എ​ന്നി​വ​യു​ടെ​യും പ​ത്രാ​ധി​പ സ​മി​തി​യം​ഗ​മാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. മ​ഹ​ദ് ജ​ന്മ ശ​താ​ബ്​​ദി സ്മ​ര​ണി​ക ശ​ബ്​​ദ​ത്തി​െൻറ സ​ബ് എ​ഡി​റ്റ​റാ​യി​രു​ന്നു.

ക​ണ്ണൂ​ര്‍ പ്ര​സ് ക്ല​ബ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യും സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മി​തി​യം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 'ഹോ​പ്' ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റ്​ മെം​ബ​റാ​ണ്. 1975-76 കാ​ല​ഘ​ട്ട​ത്തി​ല്‍ ഫാ. ​ആ​ബേ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​െൻറ പി.​ആ​ര്‍.​ഒ ആ​യും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. സ​മി​തി​യു​ടെ മാ​സി​ക​യാ​യ എ​വേ​ക്കി​െൻറ മു​ഖ്യ​പ​ത്രാ​ധി​പ​രാ​യി​രു​ന്നു. കേ​ര​ള ലേ​ബ​ര്‍ കോ​ണ്‍ഗ്ര​സ്​ ജി​ല്ല ക​ണ്‍വീ​ന​റാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ലെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ 'സു​ഹൃ​ദ്‌​വേ​ദി' ക​ണ്‍വീ​ന​ര്‍, ജി​ല്ല ടൂ​റി​സം ക്ല​ബ് എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചു.

അനുശോചിച്ചു

ക​ണ്ണൂ​ർ: മു​തി​ര്‍ന്ന മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ ഐ​സ​ക് പി​ലാ​ത്ത​റ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ക​ണ്ണൂ​ർ പ്ര​സ്​​ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ എ.​കെ. ഹാ​രി​സും സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത്​ പു​ത്ത​ല​ത്തും അ​നു​ശോ​ചി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.