കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പ് പരാതിയിൽ ഇരുവിഭാഗത്തെയും കുറ്റപ്പെടുത്തി ജില്ല കമ്മിറ്റിയോഗം. ബുധനാഴ്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇരുവിഭാഗങ്ങളെയും കുറ്റപ്പെടുത്തിയത്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച പരാതി പാർട്ടിയിൽ ചർച്ചചെയ്യുന്നതിന് പകരം പാർട്ടി ശത്രുക്കൾക്ക് മുന്നിലെത്തിച്ച നടപടിക്കെതിരെയാണ് യോഗത്തിൽ ശക്തമായ വിമർശമുയർന്നത്. അതുകൊണ്ട് ഈ വിഷയത്തിൽ പെട്ടെന്ന് നടപടിയുണ്ടാകാനുള്ള സാധ്യതയില്ല.
ഏരിയ കമ്മിറ്റി ഓഫിസ് നിർമിച്ച വകയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായാണ് ആദ്യം പരാതി ഉയർന്നത്. ഒരു നറുക്ക് കുറിയുടെ തുക പൂർണമായും ചിട്ടിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് രസീത് ബുക്കിന്റെ കൗണ്ടർ ഫോയിൽ കാണാനില്ലെന്നും രക്തസാക്ഷി കുന്നരുവിലെ ധനരാജ് കുടുംബ സഹായഫണ്ടിലും സമാന തിരിമറിയുണ്ടായെന്നും ആരോപണമുയർന്നിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷും ജില്ല കമ്മിറ്റിയംഗം പി.വി. ഗോപിനാഥുമാണ് പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.