പ​രി​യാ​രം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ സി​ദ്ദീ​ഖും ര​ഞ്ജി​ത്തും

കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

പ​യ്യ​ന്നൂ​ർ: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ള്‍ പ​രി​യാ​രം പൊ​ലീ​സി​ന്റെ പി​ടി​യി​ൽ. ആ​ല​ക്കോ​ട് താ​മ​സി​ക്കു​ന്ന സി​ദ്ദീ​ഖ് (51), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്ത് (26) എ​ന്നി​വ​രെ​യാ​ണ് പ​രി​യാ​രം എ​സ്.​ഐ​യും സം​ഘ​വും പി​ലാ​ത്ത​റ ബ​സ് സ്റ്റാ​ൻ​ഡി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ള്‍ പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്നു​ണ്ടെ​ന്ന് പ​ഴ​യ​ങ്ങാ​ടി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ.​എ​സ്.​ഐ നി​കേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് പി​ലാ​ത്ത​റ​യി​ല്‍നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​സം നാ​ലി​ന് ഏ​മ്പേ​റ്റി​ല്‍നി​ന്ന് ബ​സി​ല്‍ ക​യ​റി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​ന്റെ 8000രൂ​പ പോ​ക്ക​റ്റ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ബ​സു​ക​ളി​ല്‍ ക​യ​റി കൃ​ത്രി​മ തി​ര​ക്കു​ണ്ടാ​ക്കി യാ​ത്ര​ക്കാ​രു​ടെ പ​ഴ്‌​സും പ​ണ​വും മോ​ഷ്ടി​ക്കു​ക​യാ​ണ് സി​ദ്ദീ​ഖി​ന്റെ​യും സം​ഘ​ത്തി​ന്റെ​യും രീ​തി. സി​ദ്ദീ​ഖി​ന്റെ പേ​രി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ഇ​യാ​ള്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വി​വി​ധ പേ​രു​ക​ളി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ക്വാ​ര്‍ട്ടേ​ഴ്‌​സു​ക​ളി​ല്‍ താ​മ​സി​ച്ച് ക​വ​ര്‍ച്ച ന​ട​ത്തു​ക​യാ​ണ് പ​തി​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളോ​ടൊ​പ്പം പി​ടി​യി​ലാ​യ ര​ഞ്ജി​ത്തും വി​വി​ധ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​ര്‍ക്കു​മെ​തി​രെ ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും പ​റ​യു​ന്നു.

ക​ണ്ണൂ​രി​ലെ ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​യാ​യ​തി​നാ​ല്‍ ര​ഞ്ജി​ത്തി​നെ ടൗ​ണ്‍ പൊ​ലീ​സി​ന് കൈ​മാ​റി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സി​ദ്ദീ​ഖി​നെ റി​മാ​ന്‍ഡ് ചെ​യ്തു. സം​ഘ​ത്തി​ല്‍ എ​സ്.​ഐ സ​ഞ്ജ​യ് കു​മാ​റി​നോ​ടൊ​പ്പം സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ.​എ​സ്‌.​ഐ നി​കേ​ഷ്, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ല്‍, അ​ഷ​റ​ഫ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Notorious thieves arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.