കടന്നപ്പള്ളിയിൽ ക്വാർട്ടേഴ്സിൽ പരിശോധനയിൽ കണ്ടെത്തിയ മാലിന്യം
പയ്യന്നൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ച സ്ഥാപനത്തിന് പിഴയിട്ടു. പടിഞ്ഞാറേക്കരയിൽ പ്രവർത്തിച്ചിരുന്ന മെഹ്റുബ ക്വാർട്ടേഴ്സിനാണ് പിഴ ചുമത്തിയത്. ക്വാട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ചെങ്കൽ കൊണ്ട് നിർമിച്ച ടാങ്കിൽ കൂട്ടിയിട്ട് കത്തിച്ചതായി പരിശോധനയിൽ കണ്ടെത്തി.
ഭക്ഷണാവശിഷ്ടങ്ങളും മറ്റു ജൈവ മാലിന്യവും ക്വാട്ടേഴ്സ് പരിസരത്ത് കൂട്ടിയിട്ടതായും കണ്ടെത്തി. തുടർ നടപടി സ്വീകരിക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.വി. ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.