പയ്യന്നൂർ: ജന്മനാടിെൻറ സ്വാതന്ത്ര്യത്തിനുവേണ്ടി പോർച്ചുഗീസുകാരോട് യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച 17 രക്തസാക്ഷികളുടെ നിണമണിഞ്ഞ രാമന്തളിയുടെ മണ്ണിൽ നിന്നും കോവിഡ് പോരാട്ടത്തിനും കരുത്തുപകർന്ന് ഒരുകൂട്ടം യുവാക്കൾ.
യു.എ.ഇയിൽ നടക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിന് സമ്മതമറിയിച്ചാണ് യുവാക്കൾ ജന്മനാടിന് അഭിമാനമാകുന്നത്.
സംസ്ഥാനത്തെ സെവൻസ് ഫുട്ബാൾ മൈതാനങ്ങൾക്ക് സുപരിചിത പേരായ ഫുട്ബാൾ താരം മുഹാദ് അഹമദ്, സാംസ്കാരിക രംഗത്ത് സജീവമായ കെ.എം. ജാസിം, കെ.കെ. ഹക്കീം, കെ.കെ. ഹാരിസ്, എം.സി. അഫ്സൽ, സൽമാൻ എന്നിവരാണ് വാക്സിൻ പരീക്ഷണത്തിന് വിധേയരാവുന്നതിന് സമ്മതമറിയിച്ചത്.
വർഷങ്ങളായി യു.എ.ഇയിൽ ജോലിചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. കുടുംബം പോറ്റുന്നതിന് മണലാരണ്യത്തിൽ എത്തിയ ഇവർക്ക്, ജോലി നൽകിയ രാജ്യത്തോടുള്ള കടം വീട്ടൽകൂടിയാണിത്.
ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരുടെയുടെയും ശാസ്ത്രജ്ഞന്മാരുടെയും കഠിനയത്നത്തിന് കൈത്താങ്ങായി സ്വയം സമർപ്പിത സേവനത്തിന് മുന്നിട്ടിറങ്ങിയവർ തങ്ങളുടെ സ്വകാര്യ അഹങ്കാരമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.