കണ്ണൂർ: റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിലെ പൊതുവഴിയിൽ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത് വഴി തടസമുണ്ടാക്കുന്നുവെന്ന് പരാതി. റെയിൽവെ സ്റ്റേഷന് മുന്നിൽനിന്ന് കണ്ണൂർ ഡി.ഐ.ജി ഓഫിസ് വരെയുള്ള നടപ്പാതയിലാണ് വഴിതടസം സൃഷ്ടിച്ച് വാഹനങ്ങൾ നിർത്തിയിടുന്നത്.
കണ്ണൂർ റെയിൽവെ സ്റ്റേഷന് കിഴക്കേ കവാടത്തിൽ പേ പാർക്കിങ് ഉണ്ടെങ്കിലും പണം നൽകാതെ വാഹനം നിർത്തിയിടാനാണ് ഇരുചക്രവാഹനങ്ങൾ പാത കൈയേറുന്നത്. ഇതോടെ കാൽനടയാത്രക്കാരും ദുരിതത്തിലായി. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ പോലും ഇതുവഴി ഒാട്ടോറിക്ഷക്കാർ വരാത്ത സ്ഥിതിയാണ്.
പ്രദേശവാസികൾക്ക് ബൈക്കുമായി റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് വരാനാവാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. ബൈക്ക് നിർത്തിയിടുന്നവരും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും പതിവാണ്. ദിവസവും നൂറിലേറെ വാഹനങ്ങളാണ് ഇവിടെയുണ്ടാവാറുള്ളത്. രാവിലെ നിർത്തിയിട്ട വാഹനങ്ങൾ രാത്രി വൈകിയാണ് തിരിച്ചെടുക്കുക.
വഴിയിൽ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾക്ക് നേരെ ആക്രമണവും ഉണ്ടാവാറുണ്ട്. തിങ്കളാഴ്ച രാവിലെ പത്തിലേറെ വാഹനങ്ങൾ മറിച്ചിട്ട നിലയിലായിരുന്നു. അഴുക്കുചാൽ സ്ലാബിന് മുകളിലും വഴിയിലും നിർത്തിയിട്ട വാഹനങ്ങളാണ് കൂട്ടമായി മറിച്ചിട്ടത്. അനധികൃതമായി വാഹനം നിർത്തിയിടുന്നവർക്കെതിരെ നടപടി വേമമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.