കാസർകോട്: പി.എസ്.സി ഓൺലൈൻ പരീക്ഷകേന്ദ്രം ജില്ലയിലും തുടങ്ങി. പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ പരീക്ഷകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പരീക്ഷ സംവിധാനങ്ങളെ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തു പരീക്ഷക്കെടുക്കുന്ന സമയദൈര്‍ഘ്യം കുറക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി അംഗം സി.സുരേശന് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയര്‍ മുഹമ്മദ് മുനീര്‍, പി.എസ്.സി കോഴിക്കോട് മേഖല ഓഫിസര്‍ വി.വി. പ്രമോദ് എന്നിവര്‍ സംസാരിച്ചു. പി.എസ്.സി അഡീഷനല്‍ സെക്രട്ടറി വി.ബി. മനുകുമാര്‍ സ്വാഗതവും ജില്ല ഓഫിസര്‍ പി. ഉല്ലാസന് നന്ദിയും പറഞ്ഞു.
ജില്ലയില്‍ പരീക്ഷ കേന്ദ്രം നിലവില്‍ വന്നതോടെ കുറഞ്ഞ അപേക്ഷകരുള്ള തസ്തികകളിലേക്കും വകുപ്പുതലങ്ങളിലേക്കുമുള്ള ഓണ്‍ലൈന്‍ പരീക്ഷകള്‍ ഇനി ജില്ലയില്‍ തന്നെ എഴുതാം.
കാസര്‍കോട് പുലിക്കുന്ന് പി.എസ്.സി ഓഫിസ് കെട്ടിടത്തിൽ സജ്ജീകരിച്ച ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രത്തില്‍ ഒരേ സമയം 231 പേര്‍ക്ക് പരീക്ഷക്ക് ഹാജരാവാൻ കഴിയും.
സംസ്ഥാനത്തെ ഏഴാമത്തെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാണിത്.
നേരത്തെ ജില്ലയിലെ രണ്ട് എൻജിനീയറിങ് കോളജുകളിലായിരുന്നു ഓണ്‍ലൈന്‍ പരീക്ഷ നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.