ആർ.ബി.ഐ ഗവർണർമാരുടെ കൈയൊപ്പു പതിഞ്ഞ കറൻസികൾ - നോബി കുര്യാലപ്പുഴ
കണ്ണൂർ: ബാങ്കുകളുടെ ബാങ്കായ റിസർവ് ബാങ്ക് നവതി ആഘോഷിക്കുമ്പോൾ ആർ.ബി.ഐ ഗവർണർമാരുടെ കൈയൊപ്പു പതിഞ്ഞ കറൻസികളുമായി ആലക്കോട് സ്വദേശി നോബി കുര്യാലപ്പുഴയുടെ ആദരവ്. 1935 ഏപ്രിൽ ഒന്നിനാണ് റിസർവ് ബാങ്ക് നിലവിൽവന്നത്. സർ ഓസ്ബോൺ സ്മിത്ത് ആയിരുന്ന ആദ്യ ഗവർണർ. അദ്ദേഹം കറൻസികളിൽ ഒപ്പുവെച്ചില്ല. രണ്ടാമൻ സർ ജെയിംസ് ബ്രെയ്ഡ് ടെയ്ലർ മുതൽ ഇതുവരെയുള്ള 26 ഗവർണർമാരുടെ ഒപ്പുപതിഞ്ഞ നോട്ടുകളാണ് നോബിയുടെ ശേഖരത്തിലുള്ളത്.
ആദ്യ ഇന്ത്യക്കാരനായ ഗവർണർ സി.ഡി. ദേശ്മുഖ്, ഏറ്റവും കൂടുതൽ കാലം പദവിയിലിരുന്ന ശക്തികാന്ത ദാസ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവരുടെ കൈയൊപ്പുള്ള നോട്ടുകളും ഇക്കൂട്ടത്തിലുണ്ട്. റിസർവ് ബാങ്കുമായും കറൻസികളുമായി ബന്ധപ്പെട്ട വാർത്തകളും പത്രത്താളുകളും ശേഖരത്തിലുണ്ട്. 1975ൽ മൂന്നുമാസക്കാലം മാത്രം ഗവർണറായിരുന്ന എൻ.സി. സെൻ ഗുപ്ത ആയിരം രൂപയുടെ പഴയനോട്ടിൽ മാത്രമേ ഒപ്പുവെച്ചുള്ളുവെന് നോബി പറയുന്നു. ഈ നോട്ടും കൈയിലുണ്ട്. 27 വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന നോബിയുടെ കൈവശം വിവിധ രാജ്യങ്ങളുടെ അത്യപൂർവമായ ഒട്ടേറെ സ്റ്റാമ്പുകളുടെയും കറൻസികളുടെയും ശേഖരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.