വിവാഹ സൽക്കാരത്തിനിടെ വധുവിന്റെ ഫോൺ മോഷ്ടിച്ച സംഭവത്തിൽ കേസ്

ശ്രീ​ക​ണ്ഠ​പു​രം: വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​നി​ടെ വീ​ട്ടി​ലെ മേ​ശ​വ​ലി​പ്പി​ല്‍ നി​ന്ന് വ​ധു​വി​ന്റെ ഫോ​ണ്‍ മോ​ഷ​ണം പോ​യി. ആ​ദ്യം കേ​സ് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ ബ​ന്ധു​ക്ക​ള്‍ പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റി​യ​തോ​ടെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

വ​ള​ക്കൈ അ​ടി​ച്ചി​ക്കാ​മ​ല​യി​ലെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സം​ഭ​വം. വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​നി​ടെ​യാ​ണ് വ​ധു​വി​ന്റെ 17,000 രൂ​പ വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ​ണം പോ​യ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ആ​രും ഫോ​ണ്‍ ക​ണ്ടി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

തു​ട​ര്‍ന്ന് വീ​ട്ടു​കാ​ര്‍ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. സൈ​ബ​ര്‍സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഫോ​ണ്‍ സ്വി​ച്ചോ​ഫ് ആ​ണെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ന​സ്സി​ലാ​യി. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ​ദി​വ​സം ഫോ​ണ്‍ ത​ളി​പ്പ​റ​മ്പി​ലെ ഒ​രു ക​ട​യി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ​താ​യി പൊ​ലീ​സി​ന് വി​വ​ര​വും ല​ഭി​ച്ചു.

ഇ​തി​നി​ടെ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന് വീ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ര്‍ന്നാ​ണ് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - A case in which the brides phone was stolen during the wedding reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.