സുന്ദരക്കാഴ്ചകൾ മങ്ങില്ല; വരും ടൂറിസം സർക്യൂട്ട് പദ്ധതി...

ശ്രീ​ക​ണ്ഠ​പു​രം: കാ​ഴ്ച​ക​ളു​ടെ സു​ന്ദ​ര ലോ​കം ഒ​ന്നി​ച്ചു ന​ൽ​കാ​ൻ പ്ര​തീ​ക്ഷ ന​ൽ​കി ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി. മ​ല​യോ​ര ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി പാ​ല​ക്ക​യം​ത​ട്ട്- പൈ​ത​ൽ​മ​ല - കാ​ഞ്ഞി​ര​ക്കൊ​ല്ലി - കാ​പ്പി​മ​ല എ​ന്നീ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു​ള്ള ഇ​രി​ക്കൂ​ർ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​മോ​യെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ. അ​വി​സ്മ​ര​ണീ​യ ദൃ​ശ്യ​വി​രു​ന്നു​ക​ളാ​ണ് ഈ ​കാ​ന​ന മാ​മ​ല​ക​ളി​ൽ കാ​ണാ​നാ​വു​ക.

പൈ​ത​ൽ​മ​ല, പാ​ല​ക്ക​യം​ത​ട്ട്, കാ​ഞ്ഞി​ര​ക്കൊ​ല്ലി, കാ​പ്പി​മ​ല, കാ​ലാ​ങ്കി തു​ട​ങ്ങി​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ന​ട​ത്തു​ക. ഇ​തി​ന്റെ ഭാ​ഗ​മാ​യി സ​ജീ​വ് ജോ​സ​ഫ് എം.​എ​ല്‍.​എ​യു​ടെ​യും അ​സി. ക​ല​ക്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ന്ന​ത​ത​ല സം​ഘം വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ർ​ശി​ച്ചു. പാ​ല​ക്ക​യം ത​ട്ടി​ൽ അ​വ​ലോ​ക​ന യോ​ഗ​വും ചേ​ർ​ന്നു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും യാ​ത്ര സൗ​ക​ര്യ​വും മെ​ച്ച​പ്പെ​ടു​ത്തി കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ഇ​തു​വ​ഴി മ​ല​യോ​ര ടൂ​റി​സം മേ​ഖ​ല വി​ക​സി​പ്പി​ക്കാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 4500 അ​ടി ഉ​യ​ര​ത്തി​ല്‍ 4124 ഏ​ക്ക​ര്‍ പ്ര​ദേ​ശ​ത്ത് പ​ര​ന്നു​കി​ട​ക്കു​ന്ന പൈ​ത​ല്‍മ​ല​യും 3500ല​ധി​കം അ​ടി ഉ​യ​ര​ത്തി​ൽ എ​ട്ട് ഏ​ക്ക​ർ പ്ര​ദേ​ശ​ത്താ​യി പാ​ല​ക്ക​യം ത​ട്ടു​മാ​ണ് മ​ല​യോ​ര​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത്. ഇ​വി​ടെ വ​നം വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

കാ​ഞ്ഞി​ര​ക്കൊ​ല്ലി അ​ള​കാ​പു​രി, ഏ​ഴ​ര​ക്കു​ണ്ട്, കാ​പ്പി​മ​ല വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ മ​ൺ​സൂ​ൺ ടൂ​റി​സ​ത്തി​ന്റെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​വ​യാ​ണ്. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​മ​ല, വൈ​ത​ൽ​ക്കു​ണ്ട്, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​യം ത​ട്ടി​ന​ടു​ത്തു​ള്ള ജാ​ന​കി​പ്പാ​റ, ഏ​ഴ​ര​ക്കു​ണ്ട്, വ​ഞ്ചി​യം, പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ക്കൊ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ടൂ​റി​സം വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. പാ​ല​ക്ക​യം​ത​ട്ടി​ൽ 3.5 കോ​ടി രൂ​പ​യു​ടെ​യും പൈ​ത​ൽ​മ​ല, കാ​പ്പി​മ​ല മേ​ഖ​ല​യി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ​യും മാ​സ്റ്റ​ർ പ്ലാ​നാ​ണ് യ​ഥാ​ക്ര​മം ടൂ​റി​സം വ​കു​പ്പും വ​നം വ​കു​പ്പും ത​യാ​റാ​ക്കി വ​രു​ന്ന​തെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ പ​റ​ഞ്ഞു.

ഇ​തി​നു പു​റ​മെ എം.​പി. ഫ​ണ്ടും എം.​എ​ൽ.​എ ഫ​ണ്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ട്. പാ​ല​ക്ക​യം​ത​ട്ട് ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ന​ട​ന്നു. കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലും പൈ​ത​ൽ മ​ല​യി​ലും കാ​പ്പി​മ​ല​യി​ലും വ​നം​വ​കു​പ്പി​ന്റെ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പൈ​ത​ൽ മ​ല​യി​ലെ റി​സോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ മ​ല​യോ​ര​ത്ത് പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഡി.​ടി.​പി.​സി സ്ഥാ​പ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

മ​ല​പ്പ​ട്ട​ത്തെ മ​ല​ബാ​ർ റി​വ​ർ ക്രൂ​യി​സ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ ബോ​ട്ടു​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കും മ​ല​യോ​ര കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നാ​കും. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ക​വാ​ട​മാ​യാ​ണ് മ​ല​പ്പ​ട്ടം മു​ന​മ്പി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. പ​റ​ശ്ശി​നി​ക്ക​ട​വി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബോ​ട്ട് യാ​ത്ര മു​ന​മ്പ് ക​ട​വി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് റി​വ​ർ ക്രൂ​യി​സ് പ​ദ്ധ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പൈ​ത​ൽ​മ​ല, ശ​ശി​പ്പാ​റ, കാ​ഞ്ഞി​ര​ക്കൊ​ല്ലി, എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച് വൈ​കീ​ട്ട് ബോ​ട്ടി​ൽ ത​ന്നെ തി​രി​ച്ചു പോ​കാ​നാ​കും.

മാ​മാ​നി​ക്കു​ന്ന് ക്ഷേ​ത്രം, ചെ​മ്പേ​രി ലൂ​ർ​ദ് മാ​ത ബ​സി​ലി​ക്ക, നി​ലാ​മു​റ്റം, പ​ഴ​യ​ങ്ങാ​ടി മാ​ലി​ക് ദി​നാ​ർ പ​ള്ളി, കു​ന്ന​ത്തൂ​ർ പാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള തീ​ർ​ഥാ​ട​ന ടൂ​റി​സം സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. തു​ട​ക്ക​ത്തി​ലേ നി​രാ​ശ​ക്കാ​ഴ്ച​യാ​യി​രു​ന്നു റി​വ​ർ ക്രൂ​യി​സ് പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​ർ ന​ന്നാ​യി ഇ​ട​പെ​ട്ട് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളോ​ട് ക​നി​ഞ്ഞാ​ൽ ജി​ല്ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ കാ​ഴ്ച​ക്ക് പ​ത്ത​ര​മാ​റ്റ് വ​രും.

Tags:    
News Summary - Beautiful sights do not fade; The upcoming tourism circuit project...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.