ചെങ്ങളായി ടൗൺ

അടിസ്ഥാന സൗകര്യമില്ലാതെ ചെങ്ങളായി

ശ്രീ​ക​ണ്ഠ​പു​രം: നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വ്യാ​പാ​ര കേ​ന്ദ്ര​മാ​യി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് ചെ​ങ്ങ​ളാ​യി ടൗ​ൺ. ഒ​രു​കാ​ല​ത്ത് വ​ള​പ​ട്ട​ണം ക​ഴി​ഞ്ഞാ​ൽ ചെ​ങ്ങ​ളാ​യി​യാ​യി​രു​ന്നു പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്രം. ബോ​ട്ട് സ​ർ​വി​സ​ട​ക്കം ന​ട​ന്ന​തി​നാ​ൽ ക​ച്ച​വ​ട​ത്തി​ന് ആ​ളു​ക​ൾ എ​ത്തി​യ സ്ഥ​ല​വും ഇ​വി​ട​മാ​ണ്.

നി​ല​വി​ൽ ശൗ​ചാ​ല​യം പോ​ലു​മി​ല്ലാ​ത്ത​ത് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ഏ​റെ ദു​രി​ത​മു​ണ്ടാ​ക്കു​ന്നു. നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും ശൗ​ചാ​ല​യം ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഡ്രൈ​വ​ർ​മാ​ർ​ക്ക​ട​ക്കം ഇ​ത് വ​ലി​യ ദു​രി​ത​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. ടൗ​ണി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മി​ല്ല.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പൊ​തു​ടാ​പ്പ് വ​ഴി വെ​ള്ളം വി​ത​ര​ണം ചെ​യ്തി​രു​ന്നു. അ​ത് ന​ശി​ച്ച​തോ​ടെ പു​തി​യ​വ സ്ഥാ​പി​ച്ചി​ല്ല. ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന പാ​ത​യോ​ര​ത്താ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. ഓ​ട്ടോ-​ടാ​ക്സി സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ന​ട​പ്പാ​യി​ട്ടി​ല്ല.

അ​ഡൂ​ർ ക​ട​വ്പാ​ലം

ചെ​ങ്ങ​ളാ​യി, മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ചെ​ങ്ങ​ളാ​യി-​അ​ഡൂ​ർ ക​ട​വ് പാ​ലം പൂ​ർ​ത്തി​യാ​യാ​ൽ ടൗ​ണി​ൽ തി​ര​ക്ക് വീ​ണ്ടും വ​ർ​ധി​ക്കും. 12 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ചെ​ങ്ങ​ളാ​യി ടൗ​ണി​നും പ​രി​പ്പാ​യി പെ​ട്രോ​ൾ പ​മ്പി​നും ഇ​ട​യി​ലു​ള്ള ക​ട​വു ഭാ​ഗ​ത്താ​ണ് അ​ഡൂ​രി​നെ ബ​ന്ധി​പ്പി​ച്ച് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഇ​വി​ടെ തൂ​ക്കു​പാ​ല​മാ​ണ് ഏ​ക​ആ​ശ്ര​യം. അ​ഡൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ​മീ​പ​ന റോ​ഡി​ന്റെ നി​ർ​മാ​ണ​വും ചെ​ങ്ങ​ളാ​യി ഭാ​ഗ​ത്തു​ള്ള തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​വു​മാ​ണ് ന​ട​ക്കു​ന്ന​ത്. പാ​ലം വ​രു​ന്ന​ത് ചെ​ങ്ങ​ളാ​യി ടൗ​ണി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​യ​തു​കൊ​ണ്ട് ടൗ​ണി​ന്റെ മു​ഖ​ച്ഛാ​യ മാ​റും.

Tags:    
News Summary - Chengalayi Without Basic Infrastructure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.