തളിപ്പറമ്പ്: ഗുരുതര ഹൃദ്രോഗം ബാധിച്ച, പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെ. പ്രജിത്ത് ചികിത്സ ധനസഹായത്തിന് കാരുണ്യമതികളുടെ സഹായം തേടുന്നു. അസുഖം ഭേദമാകാൻ 20 ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ അനിവാര്യമാണ്. കുടുംബത്തെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി പ്രവർത്തനമാരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. 25 വയസ്സുള്ള പ്രജിത്തിന് ജന്മന ഹൃദയ വാൽവിന് തകരാർ സംഭവിച്ചിരുന്നു.
തിരുവനന്തപുരം ശ്രീചിത്രയിൽ ദീർഘകാലം ചികിത്സ നടത്തി ആരോഗ്യനില വീണ്ടെടുത്ത് പഠനം പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ രോഗം മൂർച്ഛിച്ച് അവശനിലയിൽ പരിയാരം ഹൃദയാലയയിൽ ചികിത്സയിലാണ്. അച്ഛൻ പ്രഭാകരനും അമ്മ തങ്കമണിയും ഉൾപ്പെടുന്ന കുടുംബത്തിന് ശസ്ത്രക്രിയക്കാവശ്യമായ തുക താങ്ങാവുന്നതിലും അപ്പുറമാണ്. അച്ഛൻ തെങ്ങിൽ നിന്നുവീണ് ജോലിക്ക് പോകാനാവാത്ത അവസ്ഥയിലാണ്. അമ്മ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ഈ സാഹചര്യത്തിലാണ് എം. വിജിൻ എം.എൽ.എ മുഖ്യരക്ഷാധികാരിയും പട്ടുവം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.വി. രാജൻ ചെയർമാനും യു. മോഹൻദാസ് ജനറൽ കൺവീനറുമായി ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്.
ഇവർ പട്ടുവം സർവിസ് സഹകരണ ബാങ്കിലും കേരള ഗ്രാമീൺ ബാങ്ക് പട്ടുവം ശാഖയിലും അക്കൗണ്ടുകൾ തുടങ്ങിയതായി പട്ടുവം പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീമതി, വി.വി. രാജൻ, പി.പി. സുകുമാരി, യു. മോഹൻദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സഹായം എത്തിക്കാനുള്ള ഗൂഗ്ൾ പേ നമ്പർ: 9446675957 (യു. മോഹൻദാസ്), കെ. പ്രജിത്ത് ചികിത്സ സഹായ കമ്മിറ്റി, കേരള ഗ്രാമീൺ ബാങ്ക്, പട്ടുവം ശാഖ. A/C. No: 40645101049626. IFSC: KLGB0040645.പട്ടുവം സർവിസ് സഹകരണ ബാങ്ക്, പട്ടുവം A/C.No: PVM0201110007853. IFSC: ICIC0000103.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.