തലശ്ശേരി: കാസർകോട് ബാറിലെ അഭിഭാഷകനും ബി.എം.എസ് കാസർകോട് ജില്ല വൈസ് പ്രസിഡൻറുമായ അഡ്വ.പി. സുഹാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് തലശ്ശേരി ജില്ല കോടതി ഒക്ടോബർ ഒന്നിലേക്ക് മാറ്റി. കേസിലെ പ്രതികൾക്ക് അന്ന് കുറ്റപത്രം നൽകും. കേസിൽ അഡ്വ. ജോസഫ് തോമസിനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
2008 എപ്രിൽ 17ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. അഡ്വ.പി. സുഹാസിനെ അദ്ദേഹത്തിെൻറ ഓഫിസ് മുറ്റത്തുവെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. എൻ.ഡി.എഫ് പ്രവർത്തകൻ ഉൾപ്പെടെ ഏഴുപേരാണ് കേസിലെ പ്രതികൾ. ഏഴാം പ്രതിയെ കണ്ടെത്താനായില്ല.
കാസർകോട് വിജയനഗറിലെ ബി.എം. റഫീഖ് (37), മാർക്കറ്റ് റോഡിലെ എ.എ. അബ്ദുറഹ്മാൻ (35), മാർക്കറ്റ് റോഡിലെ അബ്ദുറഹ്മാൻ എന്ന റഹീം (49), എരിയാൽ വീട്ടിൽ കെ.ഇ. ഷഫീർ (37), എം.ജി റോഡിലെ അഹമ്മദ് ഷിഹാബ് (36), കരിപ്പോളി റോഡ് എവറസ്റ്റ് ഹൗസിൽ അഹമ്മദ് സഫ്വാൻ (32) എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. കാസർകോട് എം.ജി റോഡിലെ ഓഫിസ് മുറ്റത്തുവെച്ച് ആക്രമിക്കപ്പെട്ട സുഹാസ്, മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാസർകോട് സി.ബി.സി.ഐ.ഡിയാണ് കേസന്വേഷിച്ചത്. സാമുദായിക വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.