തലശ്ശേരി: സിവിൽ സർവിസിൽ വിജയം നേടി തലശ്ശേരി നെട്ടൂർ സ്വദേശി കെ. സായന്ത്. ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങിൽ റാങ്ക് നേടിയ സായന്ത് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. തലശ്ശേരി നിട്ടൂർ കുന്നോത്തെ ജ്യോതിസിൽ ജ്യോതീന്ദ്രൻ - സുചിത്ര ദമ്പതികളുടെ മകനാണ്.
സശാസ്ത്ര സീമാ ബല്ലിൽ അസിസ്റ്റന്റ് കമാൻഡറാണ്. പത്താം ക്ലാസ് വരെ മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലും പ്ലസ് ടുവിന് പിണറായി എ.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. സഹോദരൻ: കെ. സായൂജ് (ബിസിനസ്സ് അനാലിസ്റ്റ്, ടെറിഫിക് മൈൻറ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.