കണ്ണൂർ: മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗൺ പരിസരത്ത് കാട്ടുപന്നിയുടെ അക്രമണം. മൂന്നുപേർക്ക് സാരമായി പരുക്കേറ്റു. ഒരു സ്ത്രീക്കും രണ്ട് പുരുഷന്മാർക്കുമാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. റെയിൽവേ ട്രാക്കിന് സമീപമുള്ള വീടുകൾക്ക് ഇടയിലൂടെ ഓടിയ കാട്ടുപന്നി ഒരു വീട്ടമ്മയെ കടിക്കുകയായിരുന്നു.
പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാട്ടുപന്നി റോഡിനു കുറുകെ ഓടുന്നതിനിടെയാണ് സ്കൂട്ടറുകാരൻ വീണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് റേഞ്ച് പരിധിയിലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫിസർ രാജീവൻ, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ.വി. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള 10അംഗ സംഘം പന്നിയെ വെടിവച്ച് കൊല്ലാനെത്തി.
രാത്രി വൈകിയും പന്നിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ. പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത, വൈസ് പ്രസിഡൻറ് കെ.വി. വിജേഷ്, അംഗം പി.വി ഷാനു, വില്ലേജ് ഓഫിസർ സജീഷ് എന്നിവർ സ്ഥലത്തെയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.