കണ്ണൂർ: ചാലോട് പനയത്താംപറമ്പിൽ രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളോളം സ്വദേശി താരാനാഥിനെയാണ് കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീട്ടിലേക്ക് പോകാനായി പനയത്താംപറമ്പിൽ മത്തിപറമ്പിലെത്തിയ ഉടനെ ഇയാളെ പിടികൂടുകയായിരുന്നു.
ആന്ധ്രപ്രദേശിൽനിന്ന് വിൽപനക്കായെത്തിച്ച കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്ത് പറഞ്ഞു. ഒരാഴ്ചയായി ഇയാൾ ആന്ധ്രപ്രദേശിലായിരുന്നു.
പ്രദേശേത്ത് താരാനാഥിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കടക്കം കഞ്ചാവ് വിൽപന നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.