കക്കക്കുള്ളിൽ കൊക്ക്​ കുടുങ്ങിയ നീലപ്പൊന്മാൻ

കക്ക കൊത്തി കൊക്ക്​ കുരുങ്ങി; നീലപ്പൊന്മാൻ വെട്ടിലായി

നീലേശ്വരം: മത്സ്യമാണെന്ന്​ കരുതി കക്കയിൽ കൊത്തിയ പൊന്മാ​െൻറ കൊക്കുകൾ കക്കത്തോടിൽ കുടുങ്ങി. കാര്യങ്കോട് പുഴയിൽ തിങ്കളാഴ്ച ഉച്ചക്കാണ് വിചിത്രസംഭവം നടന്നത്. ഓണനാളിൽ സദ്യ കഴിച്ച ശേഷം ഉച്ചക്ക് കാര്യങ്കോട് പാലത്തിന് താഴെ പുഴക്കരയിൽ കെട്ടിയ ഷെഡിൽ വിശ്രമിക്കാൻ എത്തിയ നാട്ടുകാരനായ ശ്രീനിവാസനാണ് ആദ്യം പക്ഷിയുടെ ജീവൻമരണ പോരാട്ടക്കാഴ്ച കാണുന്നത്.

കക്കയുടെ ഉറപ്പുള്ള തോടിൽ കൊക്ക്​ കുടുങ്ങിയ പൊന്മാൻ രക്ഷപ്പെടാൻ കഷ്​ടപ്പെടുകയായിരുന്നു. ശ്രീനിവാസൻ പക്ഷിയെയും കക്കയെയും എടുത്ത് റോഡരികിൽ എത്തിച്ചു. എന്നാൽ, പക്ഷിയുടെ കൊക്കി​െൻറ അറ്റം കക്കയുടെ ഉൾഭാഗത്ത് തറച്ചതിനാൽ പുറത്തെടുക്കുന്നത്​ പ്രയാസമായി. ബലം പ്രയോഗിച്ചാൽ കൊക്കിന്​ കേടുപാടുകൾ സംഭവിക്കുന്നതിനും പക്ഷിക്ക്​ ജീവഹാനിയുണ്ടാകുന്നതിനും സാധ്യതയുണ്ടായിരുന്നു​. ഇതേതുടർന്ന്​ പ്രദേശത്തുകാരായ യുവാക്കളുടെ കൂടി സഹായത്തോടെ പക്ഷിയുടെ കൊക്ക്​ കക്കയിൽ നിന്നു ​േവർപെടുത്തി. കൊക്ക്​ വേർപെട്ട പക്ഷി സന്തോഷത്തോടെ പറക്കുകയും ചെയ്​തു. അമ്പുരാജ്, ബാബു, കുഞ്ഞികൃഷ്ണൻ, ഗോപിനാഥൻ എന്നിവരും നീലപ്പൊന്മാ​െൻറ രക്ഷകരായി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.