മഞ്ചേശ്വരം: ഒരു പതിറ്റാണ്ടിനുശേഷം മഞ്ചേശ്വരം മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിൽ സി.പി.എമ്മും ഇടതുപക്ഷവും. ഇടതിെൻറ ശക്തികേന്ദ്രമായിരുന്ന മഞ്ചേശ്വരത്തിെൻറ ചുവപ്പിൽ കരിനിഴൽവീഴ്ത്തി മുസ്ലിം ലീഗ് നേതാവ് ചെർക്കളം അബ്ദുല്ല മഞ്ചേശ്വരത്ത് പച്ചപ്പതാക രണ്ടു പതിറ്റാണ്ട് പാറിച്ചത് 2006ൽ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിലൂടെ തിരിച്ചുപിടിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. ചെർക്കളം അബ്ദുല്ല എന്ന അതികായെൻറ പാർലമെൻററി രാഷ്ട്രീയത്തിന് ഇതോടെ തിരശ്ശീല വീഴുകയും ചെയ്തു.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ട് നിലയിൽ പതിറ്റാണ്ടുകൾക്കുശേഷം ബി.ജെ.പിയെ പിന്തള്ളി ഇടതുപക്ഷം രണ്ടാം സ്ഥാനത്ത് എത്തിയതോടെ വിജയത്തിനായി പോരാടാൻ എൽ.ഡി.എഫ് തയാറെടുത്തതിെൻറ വിജയഫലമായിരുന്നു 2006ലെ വിജയം.
ഇതേ സാഹചര്യമാണ് നിലവിലുള്ളതെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വിജയങ്ങളും വോട്ട് നിലയുമാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നേടിയ സീറ്റുകൾ, ഭരണം, വോട്ട് വർധന എന്നിവയാണ് മാനദണ്ഡമായി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ചുവപ്പ് കോട്ട എന്നറിയപ്പെടുന്ന പുത്തിഗെ മാത്രമാണ് ഇടതുപക്ഷത്തിെൻറ കൈവശം ഉണ്ടായിരുന്നത്. മറ്റു ആറ് പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണമായിരുന്നു. യു.ഡി.എഫ് പിന്തുണയോടെ പൈവളിഗെയിൽ എൽ.ഡി.എഫും ഭരണം ൈകയ്യാളിയിരുന്നു. എന്നാൽ, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥിതി ഇടതിന് അനുകൂലമായി. പുത്തിഗെ നിലനിർത്തിയതിനൊപ്പം പൈവളിഗെ ഒറ്റക്ക് നേടാനും സാധിച്ചു. ഇതിന് പുറമെ യു.ഡി.എഫ് 20 വർഷമായി കൈവശം വെച്ചിരുന്ന വോർക്കാടി, മീഞ്ച എന്നിവ എൽ.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു.
ഇടതു-വലത് മുന്നണികൾ തമ്മിൽ 20,000 വോട്ടിെൻറ വ്യത്യാസമുണ്ടായിരുന്ന മഞ്ചേശ്വരത്ത് ഇത്തവണ അത് 5000ത്തിലേക്ക് ചുരുങ്ങി. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുമായി എൽ.ഡി.എഫിന് വെറും 2000 വോട്ടിെൻറ വ്യത്യാസം മാത്രമാണുള്ളത്.
ലോക്സഭ തെരെഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മൂന്ന് മുന്നണികൾക്കും ലഭിച്ച വോട്ടുകൾ യഥാക്രമം ഇങ്ങനെയാണ്. യു.ഡി.എഫ് : 65407, 52489, ബി.ജെ.പി: 57484, 49363, എൽ.ഡി.എഫ്: 38233, 47525. ഇരു തെരെഞ്ഞെടുപ്പുകളിലെയും വോട്ട് വ്യത്യാസം നോക്കിയാൽ യു.ഡി.എഫിന് 12918 വോട്ടും ബി.ജെ.പിക്ക് 8121 വോട്ടും കുറഞ്ഞു. എൽ.ഡി.എഫിന് 9292 വോട്ട് വർധനവാണ് ഉണ്ടായത്. യു.ഡി.എഫിെൻറ കൈവശമുണ്ടായിരുന്ന ആറ് പഞ്ചായത്തുകളിൽ രണ്ടെണ്ണം എൽ.ഡി.എഫ് പിടിച്ചപ്പോൾ ഒരെണ്ണം ബി.ജെ.പി പിന്തുണയോടെ കോൺഗ്രസ് വിമതർ പിടിച്ചെടുത്തു. പാരമ്പര്യമായി ലീഗ് ഭരിക്കുന്ന മംഗൽപാടി പഞ്ചായത്തിൽ മാത്രമാണ് ലീഗ് നേട്ടമുണ്ടാക്കിയത്. കുമ്പളയിൽ എസ്.ഡി.പി.ഐ- ലീഗ് വിമത എന്നിവരുടെ പിന്തുണ വേണ്ടിവന്നു ഭരണം നിലനിർത്താൻ. ബ്ലോക്കിലും എസ്.ഡി.പി.ഐ പിന്തുണയോടെയാണ് ലീഗ് ഭരണം നിലനിർത്തിയത്.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ മികച്ച നേട്ടം കൈവരിച്ചതും നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യതക്ക് ആക്കംകൂട്ടുമെന്ന് ഇടതുനേതാക്കൾ അവകാശപ്പെടുന്നു. കുമ്പളയിൽ ഒന്നിൽനിന്ന് മൂന്നായും മംഗൽപാടിയിൽ ഒന്നിൽ നിന്നും നാലായും മഞ്ചേശ്വരത്ത് പൂജ്യത്തിൽ നിന്നും മൂന്നായും സീറ്റ് വർധിപ്പിക്കാൻ എൽ.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ഭരണം നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സീറ്റുകൾ വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.