പരിസ്ഥിതി മലിനീകരണം; വ്യവസായ പാര്‍ക്കിനെതിരെ പ്ര​തി​ഷേ​ധ​വു​മാ​യി പരിസരവാസികള്‍

വ്യ​വ​സാ​യ പാ​ര്‍ക്കി​ന് തു​ട​ക്കം​കു​റി​ച്ച നീ​ര്‍ച്ചാ​ല്‍ മൊ​ളേ​യാ​റി​ലെ സ്ഥ​ലം

പരിസ്ഥിതി മലിനീകരണം; വ്യവസായ പാര്‍ക്കിനെതിരെ പ്ര​തി​ഷേ​ധ​വു​മാ​യി പരിസരവാസികള്‍

ബ​ദി​യ​ഡു​ക്ക: പ​രി​സ്ഥി​തി​ക്ക് കോ​ട്ടം​ത​ട്ടു​ന്ന​വി​ധ​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച നീ​ര്‍ച്ചാ​ലി​ലെ വ്യ​വ​സാ​യ പാ​ര്‍ക്കി​നെ​തി​രെ പ​രി​സ​ര​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. നീ​ര്‍ച്ചാ​ലി​ന് സ​മീ​പം മൊ​ളേ​യാ​റി​ലെ കാ​ര്‍ഷി​ക​മേ​ഖ​ല​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ തു​ട​ക്കം​കു​റി​ച്ച മു​ണ്ടോ​ള്‍ വ്യ​വ​സാ​യ പാ​ര്‍ക്കി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്.

നീ​ര്‍ച്ചാ​ല്‍ വി​ല്ലേ​ജി​ലെ 182/2, 182 ബേ​ള വി​ല്ലേ​ജി​ലെ 92/2 എ, 97/2 ​എ1, 97/2 എ.​ബി 2,97/എ1, 97/​എ1, 97/1ഡി, 93/1​എ, 76/1എ1, 95/​ബി 1എ, 183/1 ​എ2 എ​ന്നീ സ​ർ​വേ ന​മ്പ​റു​ക​ളി​ൽ​പെ​ട്ട 12 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് വ്യ​വ​സാ​യ പാ​ര്‍ക്കി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ച്ച​ത്. നീ​ര്‍ത്ത​ടം മ​ണ്ണി​ട്ട് നി​ക​ത്തി​യാ​ണ് വ്യ​വ​സാ​യ പാ​ര്‍ക്കി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്. വേ​ന​ല്‍ക്കാ​ല​ത്ത് മാ​ര്‍ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍പോ​ലും പ​രി​സ​ര​ത്തെ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള വെ​ള്ള​മൊ​ഴു​കു​ന്ന ഓ​വു​ചാ​ലാ​ണ് എ​സ്റ്റേ​റ്റി​ന്‍റെ മ​റ​വി​ല്‍ മ​ണ്ണി​ട്ട് നി​ക​ത്തി ഇ​ല്ലാ​താ​ക്കി​യ​ത്.

ഒ​രു​വ​ശ​ത്ത് വെ​ള്ള​ക്കെ​ട്ട് നി​ക​ത്തി​യും മ​റ്റൊ​രു​വ​ശ​ത്ത് രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യും പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ന്ന മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ തു​ട​ങ്ങു​ന്ന​തെ​ന്നും ഇ​ത് കാ​ര്‍ഷി​ക​മേ​ഖ​ല​യു​ടെ ത​ക​ര്‍ച്ച​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ഇ​വി​ട​ത്തെ ക​ര്‍ഷ​ക​രും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഇ​തി​നെ​തി​രെ ക​ര്‍ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ​ര സം​ര​ക്ഷ​ണ​സ​മി​തി​ക്ക് രൂ​പം​ന​ല്‍കി ക​ലക്ട​ര്‍, കൃ​ഷി​വ​കു​പ്പ്, വ്യ​വ​സാ​യ​വ​കു​പ്പ്, റ​വ​ന്യൂ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​ക്ക് പ​രാ​തി​യും ന​ല്‍കി​യി​ട്ടു​ണ്ട്.

Tags:    
News Summary - environmental pollution; Residents protest against the industrial park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.