വ്യാപാരിയെ തേൻകെണിയിൽപെടുത്തി പണം തട്ടിയ കേസില്‍ യുവതി അറസ്​റ്റില്‍

ബേഡകം: വ്യാപാരിയെ തേൻകെണിയിൽപെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പി. സുബൈദയെയാണ് (39) ബേഡകം സി.ഐ ടി. ഉത്തംദാസ്, എസ്.ഐ മുരളീധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രമേശന്‍, സുപ്രിയ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്​റ്റ്​ ചെയ്തത്. വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കിയ സുബൈദയെ കണ്ണൂര്‍ തോട്ടടയിലെ സ്പെഷല്‍ ജയിലിലേക്ക് കൊണ്ടുപോയി.

2020 സെപ്റ്റംബര്‍ 20ന് ബേഡകം സ്വദേശിയായ വ്യാപാരിയെ വീടും സ്ഥലവും വില്‍ക്കാനുണ്ടെന്നു പറഞ്ഞ് അഞ്ചാംമൈലിലേക്ക് വിളിപ്പിക്കുകയും വീട്ടിനകത്ത് മുറിയില്‍ പൂട്ടിയിടുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

കേസില്‍ ആറു പ്രതികളാണുള്ളത്. ഈ കേസിലെ മൂന്നാം പ്രതിയായ പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുഡ്ഡയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറിനെ (36) നേരത്തേ അറസ്​റ്റ്​ ചെയ്തിരുന്നു. ഇനി ഒരു സ്ത്രീയടക്കം നാലുപേരെ പിടികിട്ടാനുണ്ട്.

Tags:    
News Summary - honey trap against businessman; woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.