ചെറുവത്തൂർ: ചെറുവത്തൂർ - കയ്യൂർ റോഡിൽ അപകടം തുടർക്കഥയാവുന്നു. കൃത്യമായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതും വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതുമാണ് അപകടക്കെണിയൊരുക്കുന്നത്. ചെറുവത്തൂരിൽനിന്ന് കയ്യൂരിലേക്ക് വാഹനങ്ങൾ കടന്നുപോകുമ്പോൾ നീലേശ്വരം ഭാഗത്തുനിന്നും വാഹനങ്ങൾ അമിതവേഗതയിൽ എത്തുന്നതാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്.
ചെറുതും വലുതുമായ പത്തോളം അപകടങ്ങൾ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ഇവിടെ നടന്നിട്ടുണ്ട്. കുട്ടമത്ത് വളവ് കഴിഞ്ഞ് ഇറക്കമിറങ്ങിയെത്തുന്ന വാഹനങ്ങൾ അമിത വേഗതയിലാണ് ഇവിടേക്ക് വരുന്നത്. വേഗത നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇവിടെയില്ല.
വിദ്യാലയം തുറന്നാൽ കുട്ടികൾ അടക്കം നിരവധിപേർ ഇതുവഴി റോഡ് കടന്നാണ് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിലടക്കം പോകുന്നത്. സുരക്ഷിതയാത്രക്ക് പൊലീസ് സംവിധാനം ഏർപ്പെടുത്തിയാൽ സൗകര്യപ്രദമാകും. ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.