കൊവ്വൽ ദേശീയപാത ഉപരോധിച്ചവർക്കെതിരെ കേസ്

ചെ​റു​വ​ത്തൂ​ർ: നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ദേ​ശീ​യ​പാ​ത 66 ൽ ​കൊ​വ്വ​ലി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച ക​ർ​മ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ച​ന്തേ​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​വി. പ്ര​മീ​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​കു​ഞ്ഞി​രാ​മ​ൻ, ക​ർ​മ സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​നാ​രാ​യ​ണ​ൻ, ക​ൺ​വീ​ന​ർ കെ. ​ശ്രീ​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, ജോ.​ക​ൺ​വീ​ന​ർ എ​ൻ.​വി. നാ​രാ​യ​ണ​ൻ, വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ വി. ​പ്ര​കാ​ശ​ൻ, കൂ​ത്തു​ർ ക​ണ്ണ​ൻ മാ​സ്റ്റ​ർ, പി.​എ​ച്ച്.​എം. കു​ഞ്ഞ​ബ്ദു​ല്ല, എ​ൻ. സു​കു​മാ​ര​ൻ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ തു​ട​ങ്ങി 16 പേ​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു 150 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്.

ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ക​ർ​മ സ​മി​തി തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച മു​ത​ൽ റി​ലേ സ​ത്യ​ഗ്ര​ഹം ന​ട​ത്താ​നും ക​ർ​മ സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മാ​ധ​വ​ൻ മ​ണി​യ​റ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - Case against those who blocked Koval National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.