ച​ന്തേ​ര അ​ടി​പ്പാ​ത​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട്

ചന്തേര അടിപ്പാത

ചെ​റു​വ​ത്തൂ​ർ: ച​ന്തേ​ര അ​ടി​പ്പാ​ത വെ​ള്ളം വ​റ്റി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കും. നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് അ​ടി​പ്പാ​ത അ​നു​വ​ദി​ച്ച​തെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം തു​ട​ക്കം മു​ത​ലേ ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു. മ​ഴ​ക്കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തും ഒ​രു​പോ​ലെ വെ​ള്ള​ക്കെ​ട്ടു​ള്ള​ത​ിനാ​ൽ അ​ടി​പ്പാ​ത​യു​ടെ പ്ര​യോ​ജ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​വിടത്തെ വെ​ള്ളം വ​റ്റി​ച്ച് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ പു​തി​യ തീ​രു​മാ​നം.

ച​ന്തേ​ര റെ​യി​ൽ​വേ അ​ടി​പ്പാ​ത വി​ക​സ​ന​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഗ്രാ​മ​സ​ഭ​യി​ൽ അം​ഗ​ങ്ങ​ൾ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ്​ ഉ​റ​പ്പ് ന​ൽ​കി​യ​ത്. അ​ടി​പ്പാ​ത യാ​ത്ര യോ​ഗ്യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന്​ അ​ഞ്ച്​ ല​ക്ഷം രൂ​പ​യാ​ണ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. വെ​ള്ളം വ​റ്റി​ച്ച് ഫെ​ബ്രു​വ​രി​ക്കു മു​മ്പേ യാ​ത്ര യോ​ഗ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ച​ന്തേ​ര നി​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് മേ​ൽ​പ്പാ​ലം വേ​ണ​മെ​ന്ന​ത്. എ​ന്ത് ആ​വ​ശ്യം വ​ന്നാ​ലും കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ഉ​ദി​നൂ​ർ, ന​ട​ക്കാ​വ് എ​ന്നി​വ ക​ഴി​ഞ്ഞ് ബ​സ് മാ​ർ​ഗം വേ​ണം കാ​ലി​ക്ക​ട​വി​ലെ​ത്താ​ൻ. സ്കു​ൾ കു​ട്ടി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ര​ണ്ട് റെ​യി​ൽ​വേ പാ​ള​ങ്ങ​ൾ ക​ട​ന്നു​വേ​ണം വി​ദ്യാ​ല​യ​ങ്ങ​ളി​ല​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്താ​ൻ.

Tags:    
News Summary - Chandera Underpass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.