അധ്യാപകരും സർവീസ് ജീവനക്കാരും നേർക്കുനേർ; ഫുട്ബോൾ മത്സരം ആവേശമായി

ചെറുവത്തൂർ: അധ്യാപകരും സർവീസ് ജീവനക്കാരും നേർക്കുനേർ ഫുട്ബോൾ മത്സരം ആവേശമായി. കെ.എസ്.ടി.എ. ചെറുവത്തൂർ ഉപ ജില്ലാ സമ്മേളന ഭാഗമായി ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ മൈതാനിയിലാണ് മത്സരം സംഘടിപ്പിച്ചത്.

കെ.എസ്.ടി.എയും എൻ.ജി.ഒ. യൂനിയനും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സർവീസ് ജീവനക്കാർ വിജയിച്ചു. മത്സരം ചന്തേര സി.ഐ. പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ദാമു കാര്യത്ത് അധ്യക്ഷത വഹിച്ചു. വി. ശിവദാസ്, കെ.എം. ഈശ്വരൻ, പി. മാധവൻ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - football match at cheruvathoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.