ചെറുവത്തൂർ: കാവുഞ്ചിറ വയലിൽ ഉത്സവപ്പെരുമഴ തീർത്ത് മഴപ്പൊലിമ. ചെറുവത്തൂർ പഞ്ചായത്തിന്റെ മഴപ്പൊലിമയായ ‘ചേറാണ് ചോറ്’ പരിപാടിയാണ് കാവുഞ്ചിറ വയലിൽ ഉത്സവാവേശത്തിൽ നടന്നത്. കുട്ടികൾ, മുതിർന്നവർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, ബാലസഭ കുട്ടിക,ൾ കാടങ്കോട് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിഭാഗം എന്നിവർ പങ്കെടുത്തു.
വിദ്യാർഥികൾ എല്ലാവരും ചേർന്ന് ഞാറ് നട്ടു. പരിപാടിയിൽ നാട്ടുകാരടക്കം നൂറോളംപേർ പങ്കെടുത്തു. നാടൻപാട്ട്, കുട്ടികളുടെയും മുതിർന്നവരുടെയും ഓട്ടമത്സരം, തൊപ്പികളി, കമ്പവലി മത്സരം, കോഴി പിടുത്ത മത്സരം, ഞാറുനടൽ എന്നിവ വയലിൽ നടന്നു. ജിത്ത് കൊടക്കാട് നാടൻ പാട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.കെ. സജിത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രാഘവൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ഹരീഷ് കണാരൻ മുഖ്യാതിഥിയായി. വാർഡ് മെംബർ കെ. രമണി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.വി. കൃഷ്ണൻ, സി.വി. ഗിരീശൻ, ടി.വി. ശ്രീജിത്ത്, ഡി.എം. കുഞ്ഞികണ്ണൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, സി. ആശ, പി. വസന്ത എന്നിവർ സംസാരിച്ചു. ഉച്ചക്കഞ്ഞിയും ചക്കക്കറിയും എല്ലാവർക്കും വിളമ്പി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.