ചെറുവത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുന്നിടിക്കുമ്പോൾ വീടിന്റെ സുരക്ഷക്ക് ഭീഷണി നേരിടുന്നതിന്റെ ആധിയുമായി വീട്ടമ്മ. ചെറുവത്തൂർ മയ്യിച്ചയിലെ പി.പി. സുമതിയാണ് ആശങ്കയോടെ കഴിയുന്നത്. 15 വർഷമായി താമസിച്ചുവരുന്ന ഇവരുടെ വീടിന് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി വീരമല കുന്നിടിച്ച് തുടങ്ങിയതോടെയാണ് കേടുപാടുകൾ വന്നുതുടങ്ങിയത്.
യന്ത്രസാമഗ്രികൾ ഉപയോഗിച്ച് പാറ പൊട്ടിച്ചു തുടങ്ങിയപ്പോൾ വീട് താങ്ങി നിർത്തുന്ന തൂണുകൾ പൊട്ടിത്തുടങ്ങി. വീടിന്റെ കിടപ്പുമുറി ഉൾപ്പെടെ വിണ്ടു കീറിയ നിലയിലാണ്. രണ്ട് മുറികൾ ചോർന്നുതുടങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ എട്ടുമാസത്തിനിടയിലാണ് വീടിന് തകർച്ച തുടങ്ങിയതെന്ന് അവർ പറഞ്ഞു. മഴ കനത്തതും മണ്ണിടിച്ചിലും കൂടിയായതോടെ താമസം സുരക്ഷിതമല്ലാതായി. ബന്ധുവീട്ടിലേക്ക് താമസം മാറേണ്ട ആലോചനയിലാണ് സുമതി. വീടിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കലക്ടർക്കും ഹോസ്ദുർഗ് തഹസിൽദാർക്കും വില്ലേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.