ചെറുവത്തൂർ: ജില്ലയിലെ പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കിനാനൂർ ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. തേജസ്വിനിപ്പുഴ കരകവിഞ്ഞതിനാൽ കയ്യൂർ, ചെറിയാക്കര, അരയാക്കടവ്, വെള്ളാട്ട്, പൊതാവൂർ, മയിച്ച, കാര്യങ്കോട്, വെങ്ങാട്ട് പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറുമെന്ന് ഉറപ്പായതോടെ പലരും ബന്ധുവീടുകളിലും മറ്റും അഭയംതേടി. വീടുകളിൽ ഒറ്റപ്പെട്ടുപോയവരെയാണ് നാട്ടുകാർ ചെറുതോണികളിലും മറ്റുമായി സുരക്ഷിത മേഖലയിലേക്കെത്തിച്ചത്. പുഴയിൽ മലവെള്ളം കയറിയതും പുഴ കവിഞ്ഞൊഴുകാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.