ഉ​ണ്ണി​രാ​ജ്

‘ഉണ്ണീ, നിന്നെ ഇഷ്ടമാണ്’ മാമുക്കോയയുടെ വാക്ക് നെഞ്ചിൽ പേറി ഉണ്ണിരാജ്

​ചെറു​വ​ത്തൂ​ർ: ‘ഉ​ണ്ണീ, നി​ന്നെ ഇ​ഷ്ട​മാ​ണ്. നി​െ​ന്റ അ​ഭി​ന​യ​വും’ - ഒ​രി​ക്ക​ൽ നേ​രി​ട്ട് ക​ണ്ട​പ്പോ​ൾ മാ​മു​ക്കോ​യ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഇ​ന്നും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ച്ച് ന​ട​ൻ ഉ​ണ്ണി​രാ​ജ്. മാ​മു​ക്കോ​യ നാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തും ഇ​നി​യും ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാത്ത​തു​മാ​യ ‘മ​ല​ബാ​ർ’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മാ​മു​ക്കോ​യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നും മ​ല​യാ​ള സി​നി​മ​യി​ൽ വേ​രു​റ​പ്പി​ക്കു​ന്ന ന​ട​നാ​യി നീ ​മാ​റ​ട്ടെ​യെ​ന്ന് ത​ല​യി​ൽ കൈ​വെ​ച്ച് അ​നു​ഗ്ര​ഹി​ച്ച് മാ​മു​ക്കോ​യ പ​റ​ഞ്ഞു.

മ​ന​സ്സി​ൽ ആ​രാ​ധി​ക്കു​ന്ന ന​ട​ൻ പേ​ര് വി​ളി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ അ​ത് ത​നി​ക്ക് കി​ട്ടി​യ ഓ​സ്കാ​ർ അ​വാ​ർ​ഡാ​യെ​ന്ന് ന​ട​ൻ ഉ​ണ്ണി​രാ​ജ് പ​റ​യു​ന്നു. മ​റി​മാ​യം എ​ന്ന പ​രി​പാ​ടി ടി.​വി​യി​ൽ സ്ഥി​ര​മാ​യി കാ​ണു​ന്ന ആ​ളാ​ണ് മാ​മു​ക്കോ​യ. അ​ങ്ങി​നെ പ​ഠി​ച്ച​താ​ണ​ത്രേ എ​െ​ന്റ പേ​രും.

ഷൂ​ട്ടി​ങ്ങി​ൽ നേ​രി​ൽ​ക​ണ്ട പ​രി​ച​യ​ത്തി​ന് ശേ​ഷം ഇ​ട​ക്കി​ടെ ഫോ​ൺ വി​ളി തു​ട​ർ​ന്നു. മ​ല​യാ​ള സി​നി​മ​ക്കും വ്യ​ക്തി​പ​ര​മാ​യി ത​നി​ക്കും വ​ല്ലാ​ത്ത ന​ഷ്ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​െ​ന്റ വി​യോ​ഗ​ത്തി​ലൂ​ടെ ഉ​ണ്ടാ​യതെ​​ന്നും ഉ​ണ്ണി​രാ​ജ് പ​റ​ഞ്ഞു.

Tags:    
News Summary - Unni I like you-Mammukoya's words to Unniraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.