കെ.​ആ​ർ. ല​താ​ബാ​യി​

ഇന്ന് അധ്യാപക ദിനം: ല​താബാ​യി ന​ട​ന്ന വ​ഴി​ക​ളെ​ല്ലാം പാ​ഠ​ങ്ങ​ളാ​യി​രു​ന്നു

ചി​റ്റാ​രി​ക്കാ​ൽ: ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ച കെ.​ആ​ർ. ല​താ​ബാ​യി​ക്ക് മു​ന്നി​ൽ അ​ധ്യാ​പ​ന​ത്തി​ന് പ്ര​ത്യേ​ക വ​ഴി​ക​ളി​ല്ല. ടീ​ച്ച​ർ ന​ട​ന്ന എ​ല്ലാ വ​ഴി​ക​ളും പാ​ഠ​ങ്ങ​ളാ​യി​രു​ന്നു. ശു​ചീ​ക​ര​ണം, പാ​ലി​യേ​റ്റി​വ്, കാ​രു​ണ്യം, പ​രി​സ്ഥി​തി, കൃ​ഷി, വാ​യ​ന, റെ​ഡ്ക്രോ​സ് എ​ന്നി​ങ്ങ​നെ നീ​ളു​ന്നു ടീ​ച്ച​റു​ടെ അ​ധ്യാ​പ​ന വ​ഴി​ക​ൾ. 1998ലാ​ണ് ല​താ​ഭാ​യി ടീ​ച്ച​ര്‍ ക​മ്പ​ല്ലൂ​ര്‍ ഗ​വ. സ്കൂ​ളി​ലെ​ത്തു​ന്ന​ത്. ഡി.​പി.​ഇ.​പി​യു​ടെ കാ​ല​മാ​യി​രു​ന്നു. വി​മ​ർ​ശി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​യ​ൽ ന​ല്ല​ത് ക​ണ്ടെ​ത്തി ഒ​ന്നാം​ക്ലാ​സ് ഒ​ന്നാം​ത​ര​മാ​ക്കി നാ​ട്ടു​കാ​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യാ​ണ് തു​ട​ക്കം. 2005ല്‍ ​ഹൈ​സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യി ക​മ്പ​ല്ലൂ​രി​ൽ ത​ന്നെ നി​യ​മ​നം. തു​ട​ർ​ന്ന് സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടു​ന്ന​തി​ലേ​ക്ക് സ്കൂ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ടീ​ച്ച​റെ കൊ​ണ്ടെ​ത്തി​ച്ചു. 2011ല്‍ ​ജൂ​നി​യ​ര്‍ റെ​ഡ്ക്രോ​സി(​ജെ.​ആ​ർ.​സി.)​ന്റെ ചു​മ​ത​ല​യേ​റ്റ​തോ​ടെ സാ​മൂ​ഹി​ക സേ​വ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു. വി​ദ്യാ​ല​യ​ത്തി​ന്റെ ശു​ചി​ത്വം നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ ജെ.​ആ​ര്‍.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ജെ.​ആ​ര്‍.​സി​യാ​യി ക​മ്പ​ല്ലൂ​ർ യൂ​നി​റ്റ് മാ​റി.

ശു​ചി​ത്വ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് വി​രു​ദ്ധ കാ​മ്പ​യി​ൻ, പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍മാ​ണ​വും പ്ര​ചാ​ര​ണ​ങ്ങ​ളി​ലും ടീ​ച്ച​റു​ടെ ഇ​ട​പെ​ട​ലു​ണ്ട്. സ്കൂ​ളി​നു കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന പാ​ലി​യേ​റ്റിവ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത് ടീ​ച്ച​റാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​രു​പ​ത്തി​നാ​ലോ​ളം വീ​ടു​ക​ളി​ല്‍ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റി​വ് സം​ഘ​ങ്ങ​ളെ​ത്തു​ന്നു. വി​ദ്യാ​ല​യ​മു​റ്റ​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യി​ലും കേ​ന്ദ്രീ​ക​രി​ച്ചു. സ്വാ​ശ്ര​യ​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സോ​പ്പും ലോ​ഷ​നും നി​ർ​മി​ച്ചു. സോ​പ്പു നി​ർ​മാ​ണ പ​രി​ശീ​ല​ക​യാ​യി. ചി​റ്റാ​രി​ക്ക​ാല്‍ ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം ക​ണ്‍വീ​ന​റാ​യും ക​മ്പ​ല്ലൂ​ര്‍ സ്കൂ​ളി​ല്‍ ന​ട​ന്ന ഉ​പ​ജി​ല്ല സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്റെ പ്രോ​ഗ്രാം ക​മ്മ​റ്റി ക​ണ്‍വീ​ന​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ജെ.​ആ​ര്‍.​സി​യും എ​ന്‍.​എ​സ്.​എ​സും സ്കൗ​ട്ടും ഗൈ​ഡു​ക​ളും കൂ​ടി ചേ​ര്‍ന്ന് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ശൃം​ഖ​ല​യാ​ണ് ക​മ്പ​ല്ലൂ​ര്‍ സ്കൂ​ളി​ന്റെ പ്ര​ത്യേ​ക​ത. ഇ​തി​ന്റെ​യെ​ല്ലാം കൈ​മു​ദ്ര​ക്കാ​ണ് ടീ​ച്ച​ർ​ക്ക് ല​ഭി​ച്ച സം​സ്ഥാ​ന അ​വാ​ർ​ഡ്.

Tags:    
News Summary - Today is Teacher's Day: All the paths Latabai walked were lessons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.