പെരളത്ത് 2770 കുപ്പി കർണാടക മദ്യം പിടികൂടി; മൊത്തവിതരണക്കാരനായ യുവാവ്​ കസ്​റ്റഡിയിൽ

കാഞ്ഞങ്ങാട്: രാവണേശ്വരം പെരളത്ത് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സജീഷ് വാഴവളപ്പും സംഘവും നടത്തിയ പരിശോധനയിൽ വൻ വിദേശ മദ്യശേഖരം പിടികൂടി. മൊത്തവിതരണക്കാരനായ യുവാവിനെ കസ്​റ്റഡിയിലെടുത്തു.

രഹസ്യവിവരത്തി‍െൻറ അടിസ്ഥാനത്തിൽ ബുധനാഴ്​ച ഉച്ചക്ക് നടത്തിയ പരിശോധനയിലാണ് പെരളത്തെ ഉപയോഗശൂന്യമായ ബേക്കറി നിർമാണശാലയുടെ അടുത്തുള്ള ഷെഡിൽനിന്ന് കർണാടക നിർമിതമായ 180 മില്ലിയുടെ 2770 കുപ്പി മദ്യം പിടികൂടിയത്. പെരളം സ്വദേശി പ്രദീഷാണ്​ (26) പൊലീസി‍െൻറ കസ്​റ്റഡിയിലുള്ളത്.

63 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ജില്ലയുടെ വിവിധ മേഖലകളിലേക്ക് ഇവിടെനിന്ന് മദ്യം വിതരണം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതി​െൻ അടിസ്ഥാനത്തിലാണ് പരിശോധന. ഹോസ്ദുർഗ് പൊലീസ്​ സ്​റ്റേഷനിലെ എസ്.ഐമാരായ ഗണേഷ്, വിജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രഭോഷ്കുമാർ, കമൽകുമാർ, ജയറാം, സനൂപ്, ശ്രീജ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - 270 bottles of karnataka liquor seized from peralam; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.