കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലേക്ക് ദേശീയപാതയിൽനിന്ന് നേരിട്ട് പാതയൊരുക്കണമെന്ന ആവശ്യമുന്നയിച്ച് എയിംസ് കൂട്ടായ്മ. ആശുപത്രിയുടെ മുന്നിൽ സർവിസ് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. അനന്തൻ പെരുമ്പള ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജോ. സെക്രട്ടറി റഷീദ് തോയമ്മൽ, പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് പത്മരാജൻ അയിങ്ങോത്ത്, ഐ.എൻ.എൽ നേതാവ് സാലിം ബേക്കൽ, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി സിറാജ്, നാഗച്ചേരി ക്ഷേത്രസ്ഥാനികൻ പവിത്രൻ തോയമ്മൽ, എയിംസ് ജനകീയ കൂട്ടായ്മ കോഓഡിനേറ്റർ ശ്രീനാഥ് ശശി, സെക്രട്ടറിമാരായ കൃഷ്ണദാസ്, വി.കെ. ഉമ്മു ഹലീമ, ഫൈസൽ ചേരക്കാടത്ത്, റയിസ ഹസൻ, മുഹമ്മദ് ഇച്ചിലിങ്കാൽ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.