കാഞ്ഞങ്ങാട്: കൊവ്വൽപള്ളിയിൽ കാറിലെത്തി ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചു പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കൊവ്വൽപള്ളിയിലെ ഫിഷ് മീറ്റ് സ്ഥാപന ഉടമകളായ പടന്നക്കാട്ടെ ഷരീഫ് പാറമ്മൽ, മുഹമ്മദ് യാസിൻ എന്നിവർക്ക് നേരെയാണ് മാരകായുധങ്ങളുമായി ഇന്നോവ കാറിലെത്തിയവർ ആക്രമിച്ചത്.
സംഭവത്തിൽ റിസാദ്, അജ്മൽ, ഹിസാം, മിദുൽ ലാജ്, ഫസൽ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്. ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും മുഖത്തും നെഞ്ചിനും ഇടിച്ചും ആക്രമിച്ചെന്നാണ് പരാതി. സംഭവത്തിന് അരമണിക്കൂർ മുമ്പ് ഇന്നോവ കാർ കൊവ്വൽപള്ളിയിൽവെച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്നയാളെ ഇടിക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.