അമ്പലത്തുകര-ചെമ്പിലോട്ടെ സ്ഥലത്തിന് തീപിടിച്ച നിലയിൽ
കാഞ്ഞങ്ങാട്: മുനിസിപ്പാലിയിലെ അത്തിക്കോത്ത് ഗ്യാസ് ഗോഡൗണിനു സമീപത്തുനിന്ന് ആരംഭിച്ച തീപിടിത്തം മടിക്കൈ പഞ്ചായത്ത് അമ്പലത്തുകര-ചെമ്പിലോട്ട്, കല്യാണം എന്നിവിടങ്ങളിലായി 10 ഏക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചു.
ഉച്ചക്ക് 12.20 നാണ് സംഭവം. കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിലെ വിവിധ യൂനിറ്റുകളും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചതിന്റെ ഫലമായി തീ നിയന്ത്രണവിധേയമാക്കി. രാത്രി 9 മണിയോടുകൂടിയാണ് അഗ്നിരക്ഷാസേന സംഭവ സ്ഥലത്തുനിന്ന് തീയണച്ച് മടങ്ങിയത്.
കാഞ്ഞങ്ങാട് നിലയത്തിലെ സീനിയർ ഫയർ റസ്ക്യൂ ഓഫിസറുടെ നേതൃത്വത്തിൽ ഫയർമാന്മാരായ ഷിജു, സുധീഷ്, അജിത്ത്, ദിലീപ്, വിഷ്ണുദാസ്, അജിത്ത്, ഷാജഹാൻ, അർജുൻ കൃഷ്ണ, ഹോംഗാർഡുമാരായ രാഘവൻ, നാരായണൻ എന്നിവർ തീ അണക്കുന്നതിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.