കാഞ്ഞങ്ങാട്: ഹർഷരാജിനെ പിരിഞ്ഞിരിക്കാൻ കഴിയാതെ ഒടുവിൽ വളർത്തുനായെത്തിയത് ഹർഷരാജിെൻറ ക്ലാസ് റൂമിൽ. ആയംപാറ സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ഹർഷരാജിെന്റ വളർത്തുനായ് ജാക്കിയാണ് കൂട്ടുകാരനെ പിരിഞ്ഞിരിക്കാൻ കഴിയാതെ സ്കൂളിലെത്തിയത്.രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോഴേ ജാക്കി ബഹളമായിരുന്നു. ബാഗുമെടുത്ത് ഹർഷരാജ് ഇറങ്ങിയപ്പോൾ ചങ്ങല കടിച്ചുപൊട്ടിക്കാൻ തുടങ്ങി. ഇതുകണ്ട് വീട്ടുകാരാണ് ജാക്കിയെ തുറന്നുവിട്ടത്. ഹർഷരാജിനെ പിന്തുടർന്ന് സ്കൂൾ ഗേറ്റ് വരെ എത്തി.
അൽപനേരം പുറത്തുനിന്നു. പിന്നെ അകത്തുകയറി ഹർഷരാജിെൻറ ക്ലാസ് കണ്ടുപിടിച്ചു. രണ്ട് പ്രാവശ്യം കുരച്ച് സാന്നിധ്യമറിയിച്ചു. പിന്നെ നേരെ ക്ലാസ് മുറിയിലേക്ക്.ക്ലാസിനകത്തുകയറി അവെന്റ തൊട്ടടുത്ത് തറയിൽ ഇരിപ്പുറപ്പിച്ചു. മറ്റു കുട്ടികളും ടീച്ചറും ആദ്യം ഭയന്നുവെങ്കിലും ജാക്കി ഒരു ബഹളവുമില്ലാതെ അടങ്ങിയൊതുങ്ങി ഇരുന്നു. നാട്ടുകാരും രക്ഷിതാക്കളുമൊക്കെ ഈ കാഴ്ച കാണാൻ ക്ലാസിലെത്തിയപ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ ജാക്കി ഹർഷരാജിനെ മാത്രം ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.