കാഞ്ഞങ്ങാട്: അനധികൃതമായി സൂക്ഷിച്ച പുഴുക്കലരി കണ്ടെത്തിയ സംഭവത്തിൽ കോളിച്ചാൽ റേഷൻ കടക്കെതിരെ നടപടി. പിഴ ചുമത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ പറഞ്ഞു. 981 കിലോ പുഴുക്കലരിയാണ് വെള്ളരിക്കുണ്ട് റേഷനിങ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് സംഭവം. പനത്തടി സർവീസ് സഹകരണ ബാങ്ക് ലൈസൻസിയായ റേഷൻ കടയാണിത്.
ജനങ്ങൾ പുഴുക്കലരി കിട്ടാതെ ദുരിതമനുഭവിക്കുമ്പോൾ റേഷൻ കടയിൽ അനധികൃതമായി പുഴുക്കലരി കണ്ടെത്തിയ സംഭവത്തിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് നടപടിക്കൊരുങ്ങുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ പിഴ ചുമത്തും. കിലോക്ക് 38 രൂപ വീതമാണ് പിഴ ചുമത്തുന്നത്. ഓണക്കാലം അടുത്തതിനാൽ റേഷൻ കട സസ്പെൻഡ് ചെയ്താൽ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആദ്യഘട്ട നടപടി. ഓണത്തിന് ശേഷം നടപടി ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. പട്ടികജാതി വർഗ വിഭാഗം, എ.എ.വൈ വിഭാഗം, അതിദരിദ്ര വിഭാഗം തുടങ്ങിയവർക്കായി നൽകാനുള്ള പുഴുക്കലരി പൂഴ്ത്തിവെച്ചതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.