കാഞ്ഞങ്ങാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ ഐ.എൻ.ടി.യു.സിയെ മത്സരരംഗത്ത് പരിഗണിക്കണമെന്ന് ഐ.എൻ.ടി.യു.സി സ്പെഷൽ കൺവെൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥന വൈസ് പ്രസിഡന്റ് വി.വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.ജി. ദേവ് അധ്യക്ഷത വഹിച്ചു. കെ.എം. ശ്രീധരൻ സ്വാഗതം പറഞ്ഞു. എം.കെ. മാധവൻ നായർ, എം.വി. പത്മനാഭൻ, എ. കുഞ്ഞമ്പു, കെ.വി. രാഘവൻ, ടി.വി. കുഞ്ഞിരാമൻ, സമീറ ഖാദർ, ഷാഹുൽ ഹമീദ്, പി.വി. ചന്ദ്രശേഖരൻ, ബാലകൃഷ്ണ ഷെട്ടി, പി. ബാലകൃഷ്ണൻ, ഷീജ റോബർട്ട്, സിന്ധു വലിയ പറമ്പ, രത്നാകരൻ കാറടുക്ക, ഗോപകുമാർ എന്നിവർ സംസാരിച്ചു.
ക്ഷേമ ബോർഡുകളിലേക്ക് നിയമനം ലഭിച്ച എൻ. ഗംഗാധരൻ (ഖാദി), തോമസ് സെബാസ്റ്റ്യൻ (കള്ളു ചെത്ത്), കെ.എം. ശ്രീധരൻ (ബീഡി) എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.